ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

കുന്നംകുളം: നവ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. കൊല്ലം ചിന്നക്കട ചന്ദ്രനിവാസില്‍ ദീപു ചന്ദ്രനെയാണ്(28) അറസ്റ്റ് ചെയ്തത്. കേസില്‍ ആഗ്ര സ്വദേശി അരുണ്‍ കുമാര്‍, ഡല്‍ഹി സ്വദേശി റോബിന്‍ കുമാര്‍ എന്നിവര്‍ ഒളിവിലാണ്. കടങ്ങോട് മനപ്പടി മനക്കല്‍ വീട്ടില്‍ ലതീഷിന്‍െറ പരാതിയിലാണ് അറസ്റ്റ്. മുള്ളൂര്‍ക്കര കാഞ്ഞിരശ്ശേരി സ്വദേശികളായ സുഭാഷ്, സുബൈര്‍, രജീഷ്, കോഴിക്കോട് സ്വദേശി സാദിഖ് ഹസന്‍ എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയ വഴി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ബ്രൂണെ, ന്യൂസിലാന്‍ഡ് രാജ്യങ്ങളില്‍ ജോലി തരപ്പെടുത്തമെന്ന് പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. ഫേസ്ബുക് കൂട്ടായ്മ വഴി പരിചയപ്പെട്ടാണ് ചതിയില്‍പ്പെടുത്തിയത്. അപേക്ഷകളും മറ്റുരേഖകളും വാട്സ്ആപ്പ് വഴി അയച്ചുകൊടുത്തശേഷം ഡല്‍ഹിയിലുള്ള വിദേശ മന്ത്രാലയത്തില്‍ നല്‍കാന്‍ 20,000 രൂപ വീതം ചെലവുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടു. ആഗ്രയിലുള്ള അരുണ്‍കുമാര്‍ നേരിട്ട് ആരെയും കാണാതിരുന്നതിനാല്‍ കൊല്ലം സ്വദേശി ദീപു വഴിയാണ് പണം കൊടുത്തത്. ഇതിനിടെ രണ്ടുപേരുടെ ജോലി ശരിയായെന്നും പാസ്പോര്‍ട്ട് വേണമെന്നും അരുണ്‍ കുമാര്‍ ആവശ്യപ്പെട്ട പ്രകാരം കൊറിയര്‍ വഴി അയച്ചുകൊടുത്തു. എന്നാല്‍, വ്യാജ വിസയുടെ കോപ്പി തയാറാക്കിയ സംഘം പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്തതായി കാണിച്ച് അയച്ചുകൊടുത്തു. പിന്നീട് വിസക്കായി 70,000 രൂപ വീതം രണ്ടുപേരില്‍നിന്ന് കൈപ്പറ്റി. വീണ്ടും മറ്റുള്ളവരില്‍നിന്ന് പണം ആവശ്യപ്പെട്ടതോടെ ഡല്‍ഹിയിലത്തെി നടത്തിയ അന്വേഷണത്തിലാണ് റിക്രൂട്ട്മെന്‍റ് ഏജന്‍സി ഇല്ളെന്ന് അറിഞ്ഞത്. തട്ടിപ്പിനിരയായ സാദിഖ് ഹസന്‍ പ്രതികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ ദീപു 10,000 രൂപ തിരിച്ചുകൊടുത്തു. നിരവധി പേരില്‍നിന്നായി 2.2ലക്ഷം രൂപ സംഘം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയില്‍നിന്ന് ഫോണുകള്‍, ലാപ്ടോപ്പുകള്‍, പാസ്പോര്‍ട്ടുകള്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. കുന്നംകുളം ഡിവൈ.എസ്.പി പി. വിശ്വംഭരന്‍െറ നിര്‍ദേശ പ്രകാരമായിരുന്നു അറസ്റ്റ്. കുന്നംകുളം സി.ഐ രാജേഷ് കെ. മേനോന്‍ എരുമപ്പെട്ടി എസ്.ഐ അനൂപ് അന്വേഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.