തൃശൂര്‍: ആളില്ലാത്ത വീടുകളില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാള്‍ ജല്‍പായ്ഗുഡി സ്വദേശി സദാന്‍ സര്‍ക്കാറാണ് (26) അറസ്റ്റിലായത്. കഴിഞ്ഞമാസം 23ന് കണ്ണംകുളങ്ങരയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ വാടകക്ക് താമസിച്ച വീടിന്‍െറ വാതില്‍ തകര്‍ത്ത് പണവും എ.ടി.എം കാര്‍ഡും കൈവശപ്പെടുത്തി പുഴക്കലിലെ കൗണ്ടറില്‍നിന്ന് 51,000രൂപ പിന്‍വലിച്ച കേസിലെ പ്രതിയാണ് ഇയാള്‍. 2013ല്‍ ചിയ്യാരത്തെ സ്വര്‍ണാഭരണ നിര്‍മാണശാലയുടെ പൂട്ടുതകര്‍ത്ത് അരക്കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായിരുന്നു. ജാമ്യമെടുത്ത് മുങ്ങിയ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ശക്തന്‍ സ്റ്റാന്‍ഡ് പഴം മാര്‍ക്കറ്റില്‍ തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ മോഷണം നടത്തിയതായും ഇയാള്‍ മൊഴി നല്‍കി. ശക്തന്‍ സ്റ്റാന്‍ഡിലും പരിസരത്തുമുള്ള ലോട്ടറി കടകളില്‍നിന്ന് ഇതര സംസ്ഥാന തൊഴിലാളി ആയിരക്കണക്കിന് രൂപക്ക് ലോട്ടറി വാങ്ങുന്നത് ശ്രദ്ധയില്‍പെട്ടതിനത്തെുടര്‍ന്നുള്ള അന്വേഷണത്തിലാണ് പിടിയിലായത്. മോഷ്ടിച്ച എ.ടി.എം കാര്‍ഡുകള്‍ പൊലീസ് പിടിച്ചെടുത്തു. നെടുപുഴ എസ്.ഐ ഷാജി, ഷാഡോ പൊലീസ് എസ്.ഐമാരായ എം.പി. ഡേവീസ്, വി.കെ. അന്‍സാര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ അന്വേഷണ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.