തൃശൂര്‍: സാമ്പത്തിക പ്രതിസന്ധിമൂലം 2500ഓളം തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനിച്ച കണ്‍സ്യൂമര്‍ ഫെഡ് അത് ലംഘിച്ച് പുതിയ നിയമനങ്ങള്‍ക്ക് തുടക്കമിട്ടു. നിലവില്‍ താല്‍കാലിക ജീവനക്കാര്‍ക്ക് നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ ശമ്പളത്തിനാണ് പുതിയ നിയമനം. അതിന്‍െറ തുടക്കമായി കോഴിക്കോട് അത്തോളി സ്വദേശിയെ കരാര്‍ അടിസ്ഥാനത്തില്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കണ്‍വീനറുടെ ഡ്രൈവറായി നിയമിച്ച് ഉത്തരവിറങ്ങി. ഓണച്ചന്ത ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പറഞ്ഞ് അമ്പതോളം പേരെ ദിവസവേതാനാടിസ്ഥാനത്തില്‍ നിയമിക്കാനും ധാരണയായി. അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തും മൂലം കണ്‍സ്യൂമര്‍ ഫെഡ് 418 കോടി രൂപയുടെ നഷ്ടത്തിലാണെന്ന് പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം അഡ്മിനിസ്്ട്രേറ്റിവ് കമ്മിറ്റി നടത്തിയ പരിശോധനയില്‍ കണ്ടത്തെിയിരുന്നു. ഇതത്തേുടര്‍ന്ന് നന്മ സ്റ്റോറുകള്‍ പൂട്ടാനും അനാവശ്യമായി നിയമിച്ച താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കാനും കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. വിവിധ ബാങ്കുകളില്‍നിന്നും സര്‍ക്കാറില്‍നിന്നും വായ്പയെടുത്ത ഇനത്തില്‍ 743 കോടി രൂപ കണ്‍സ്യൂമര്‍ ഫെഡ് തിരിച്ചടക്കാനുണ്ട്. ത്രിവേണി, നന്മ സ്റ്റോറുകള്‍ക്ക് സാധനം വാങ്ങിയ വകയില്‍ കൊടുത്തുതീര്‍ക്കാന്‍ 232.58 കോടിയുമുണ്ട്. പഠനവും പരിശോധനയുമില്ലാതെ 750ഓളം നന്മ സ്റ്റോറുകളാണ് കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ചത്. പ്രതിമാസം 20,000 രൂപ നടത്തിപ്പ് ചെലവുള്ള സ്റ്റോറുകളില്‍ മാസം 500 രൂപയുടെ വിറ്റുവരവ് പോലും ഉണ്ടായിരുന്നില്ല. പ്രതിമാസം 500 രൂപയില്‍ താഴെ വിറ്റുവരവുള്ള 155ഉം ആയിരത്തില്‍ താഴെ വിറ്റുവരവുള്ള 237ഉം 2000ത്തില്‍ താഴെയുള്ള 224ഉം നന്മ സ്റ്റോറുമുണ്ട്. 5000 രൂപക്ക് മുകളില്‍ വിറ്റുവരവുള്ള ഒരു സ്റ്റോറുമില്ല. ഇവിടങ്ങളിലേക്കാണ് രണ്ടും മൂന്നും ജീവനക്കാരെ ദിവസവേതന ജീവനക്കാരെ നിയമിച്ചത്. ഗോഡൗണുകളില്‍ അഞ്ച് കോടിയോളം രൂപയുടെ സാധനങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. ത്രിവേണി, നന്മ സ്റ്റോറുകളില്‍ 10 കോടി രൂപയുടെ സാധനങ്ങള്‍ കെട്ടിക്കിടക്കുന്നുണ്ട്. മൊബൈല്‍ ത്രിവേണിക്കായി വന്‍ തുക മുടക്കി വാങ്ങിക്കൂട്ടിയ 141 വാഹനങ്ങളില്‍ 60 എണ്ണത്തിലധികം കട്ടപ്പുറത്താണ്. ഫ്ളോട്ടിങ് ത്രിവേണി എന്ന പേരില്‍ ആരംഭിച്ച ആറു ബോട്ടുകളുടെ സര്‍വിസ് നിലച്ചു. സ്ഥിരം ജീവനക്കാരും ദിവസ വേതനക്കാരും നിശ്ചിത തുകക്ക് ജോലി ചെയ്യുന്നവരും മാനേജ്മെന്‍റ് ട്രെയ്നികളും ഉള്‍പ്പെടെ 4700ലധികം ജീവനക്കാര്‍ കണ്‍സ്യൂമര്‍ ഫെഡിലുണ്ട്. 2600ഓളം ജീവനക്കാര്‍ അധികമാണെന്ന് കണക്കാക്കിയാണ് 2012 ജനുവരി മുതല്‍ 400 രൂപ ദിവസവേതനത്തില്‍ തൊഴിലെടുത്തിരുന്ന 2500 പേരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പിരിച്ചുവിടല്‍ എന്നായിരുന്നു പുതിയ ബോര്‍ഡിന്‍െറ ന്യായം. ഈ ഓണത്തിന് സപൈ്ളകോ, ഹോര്‍ട്ടി കോര്‍പ്പ് എന്നിവക്ക് ഓണച്ചന്ത നടത്താന്‍ സര്‍ക്കാര്‍ ധനസഹായം അനുവദിച്ചപ്പോള്‍ ബോര്‍ഡിന്‍െറ കഴിഞ്ഞകാല കെടുകാര്യസ്ഥതയുടെ പേരില്‍ കണ്‍സ്യൂമര്‍ ഫെഡിന് സഹായം നിഷേധിച്ചു. സഹകരണ സംഘങ്ങളില്‍ നിന്നും വായ്പയെടുത്താണ് കണ്‍സ്യൂമര്‍ ഫെഡ് ഇത്തവണത്തെ ഓണച്ചന്ത പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിനിടയിലാണ് താല്‍ക്കാലികക്കാരെ പിരിച്ചുവിട്ട് അതിനെക്കാള്‍ ഉയര്‍ന്ന വേതനത്തില്‍ പുതിയ നിയമനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.