തൃശൂര്‍: കേന്ദ്ര സര്‍ക്കാറിന്‍െറ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി യൂനിയനുകള്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. മാധ്യമ സ്ഥാപനങ്ങളും ആശുപത്രികളും ഒഴികെ മറ്റെല്ലാം സ്തംഭിച്ചു. ആശുപത്രി, വിവാഹം, വിമാനത്താവളം, മരണം എന്നിവയുമായി ബന്ധപ്പെട്ട യാത്രകള്‍ തടസ്സപ്പെട്ടില്ല. പേരാമ്പ്ര അപ്പോളോ ടയേഴ്സില്‍ ജോലിക്കത്തെിയ ബി.എം.എസ് തൊഴിലാളികളെ തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ട്രേഡ് യൂനിയനുകള്‍ക്കൊപ്പം വിവിധ സര്‍വിസ് സംഘടനകളും പങ്കെടുത്തതോടെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. സ്വകാര്യ ബസ്, ഓട്ടോറിക്ഷ, ടാക്സി, ടെമ്പോ, ലോറി തൊഴിലാളികളും പണിമുടക്കി. സ്വകാര്യ വാഹനങ്ങള്‍ അത്യാവശ്യം നിരത്തിലിറങ്ങി. കടകമ്പോളങ്ങള്‍ തുറന്നില്ല. ബാങ്ക്, ഇന്‍ഷുറന്‍സ്, ബി.എസ്.എന്‍.എല്‍, പോസ്റ്റല്‍ ജീവനക്കാര്‍, കേന്ദ്ര ജീവനക്കാരുടെ സംഘടനകള്‍, ഗസറ്റഡ് ഓഫിസര്‍മാര്‍, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തുടങ്ങി സമസ്ത മേഖലയിലെ തൊഴിലാളികളും പണിമുടക്കില്‍ അണിചേര്‍ന്നു. പണിമുടക്ക് വിജയിപ്പിച്ചവര്‍ക്ക് സംയുക്ത ട്രേഡ് യൂനിയന്‍ സമിതി ജില്ല ചെയര്‍മാന്‍ എം.എം. വര്‍ഗീസ്, കണ്‍വീനര്‍ എ.എന്‍. രാജന്‍, ട്രഷറര്‍ സുന്ദരന്‍ കുന്നത്തുള്ളി എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു. ജില്ല സമരസമിതിയുടെ നേതൃത്വത്തില്‍ തൃശൂര്‍ നഗരത്തിലും വിവിധ മണ്ഡലം, പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രകടനം നടത്തി. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍െറ നേതൃത്വത്തില്‍ പത്രപ്രവര്‍ത്തകരും ജീവനക്കാരും പ്രകടനത്തില്‍ പങ്കെടുത്തു. തൃശൂരില്‍ സി.എം.എസ് സ്കൂള്‍ പരിസരത്തുനിന്ന് സ്വരാജ് റൗണ്ട് ചുറ്റി കോര്‍പറേഷന്‍ പടിക്കല്‍ പ്രകടനം അവസാനിച്ചു. സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ.കെ. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ല ചെയര്‍മാന്‍ എം.എം. വര്‍ഗീസ് അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ എ.എന്‍. രാജന്‍ വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ പി. രാമന്‍ മേനോന്‍, എം.കെ. തങ്കപ്പന്‍, പി.കെ. ഷാഹുല്‍ഹമീദ്, ഐ.എ. റപ്പായി, പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല പ്രസിഡന്‍റ് സന്തോഷ് ജോണ്‍ തൂവല്‍, സി.ആര്‍. വല്‍സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.