‘കുരുക്ക്’ അഴിയുന്നു

കയ്പമംഗലം: പഞ്ചായത്ത് പരിധിയിലെ റോഡിലെ കുരുക്കുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മാറ്റിത്തുടങ്ങി. കാഴ്ചയെ മറക്കുന്ന ബോര്‍ഡുകള്‍, ഗതാഗതക്കുരുക്കുണ്ടാക്കുന്ന ബസ് സ്റ്റോപ്പുകള്‍ എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പൊളിച്ചത്. ഗതാഗതക്കുരുക്കിന് കാരണമായ മൂന്നുപീടിക സെന്‍ററിലെ വടക്കേ ബസ് സ്റ്റോപ് മാറ്റിസ്ഥാപിച്ചു. കൊപ്രക്കളം സെന്‍ററില്‍ ഈസ്റ്റ് റോഡിനോട് ചേര്‍ന്നുണ്ടായിരുന്ന തെക്കേ ബസ് സ്റ്റോപ്പും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിക്കപ്പ്/പെട്ടി ഓട്ടോ സ്റ്റാന്‍ഡ് ദേശീയപാതയുടെ കിഴക്കുഭാഗത്തേക്ക് മാറ്റി. ഡ്രൈവറുടെ കാഴ്ചയെ മറക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ പലയിടത്തും നീക്കി. പരാതിക്കിടയാക്കിയ കാളമുറി സെന്‍ററിലും തുടര്‍ന്ന് മൂന്നുപീടിക, വഴിയമ്പലം, കയ്പമംഗലം12, കൊപ്രക്കളം, പഞ്ചായത്ത് ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിലെ ബോര്‍ഡുകളുമാണ് നീക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.