മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റേഡിയേഷന്‍ യന്ത്രം ഇടക്കിടെ തകരാറിലാകുന്നതു അര്‍ബുദ രോഗികളെ ദുരിതത്തിലാക്കുന്നു. പത്തുദിവസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ യന്ത്രം വീണ്ടും പണിമുടക്കി. റേഡിയേഷന്‍ മെഷീന്‍ പണിമുടക്കിയതോടെ മെഡിക്കല്‍ കോളജിലെ അര്‍ബുദ ചികിത്സ മൂന്നുദിവസമായി താളംതെറ്റിയിരിക്കുകയാണ്. ആകെയുള്ള ഒരേയൊരു മെഷീന്‍ മാസത്തിനിടെ മൂന്നാംതവണയാണ് തകരാറിലാവുന്നത്. നിരവധി രോഗികളാണ് റേഡിയേഷനായി ആശുപത്രിയിലത്തെി മടങ്ങുന്നത്. മലപ്പുറം, പാലക്കാട്, എണാകുളം ജില്ലകളില്‍നിന്ന് പ്രതിദിനം 80 രോഗികളോളം ആശുപത്രിയില്‍ റേഡിയേഷനായത്തെുന്നുണ്ട്. കാഠിന്യമനുസരിച്ച് ഒന്നു മുതല്‍ 30 റേഡിയേഷനുകളാണ് അര്‍ബുദരോഗികള്‍ക്കു ചെയ്യണ്ടിവരിക. ഇതു മുടക്കമില്ലാതെ ചെയ്യണ്ടത് ചികിത്സയുടെ ഫലപ്രാപ്തിക്ക് അത്യാവശ്യമാണ്. കൃത്യമായ ഇടവേളകളില്‍ നല്‍കേണ്ട റേഡിയേഷന്‍ മുടങ്ങിയാല്‍ പാര്‍ശ്വഫലങ്ങള്‍ ഏറെയാണ്. നിര്‍ധനരോഗികളാണ് റേഡിയേഷന് മെഡിക്കല്‍ കോളജ് ആശുപത്രിയെ ആശ്രയിക്കുന്നവരില്‍ ഏറെയും. സ്വകാര്യ സ്ഥാപനങ്ങളില്‍ വന്‍ ചെലവു വരുന്ന റേഡിയേഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബി.പി.എല്‍ രോഗികള്‍ക്ക് സൗജന്യമാണ്. മെഷീന്‍ തകരാര്‍ മൂലം റേഡിയേഷന്‍ മുടങ്ങുന്നതിനാല്‍ വേദന ശമിപ്പിക്കാനായി വന്‍വിലയുള്ള വേദനസംഹാരികള്‍ വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് പല രോഗികളും. പ്രതിദിനം അഞ്ഞൂറോളം രോഗികളത്തെുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആകെയുള്ളത് ഒരേയൊരു റേഡിയേഷന്‍ മെഷീനാണ്. മൂന്ന് തവണ തകരാറിലായതോടെ മെഡിക്കല്‍ കോളജിലെ റേഡിയേഷന്‍ ചികിത്സ ഒരു മാസമായി ഏതാണ്ട് നിലച്ച അവസ്ഥയാണ്. മറ്റു ജില്ലകളില്‍നിന്ന് റേഡിയേഷന് എത്തുന്ന രോഗികള്‍ സമീപത്തെ ലോഡ്ജുകളില്‍ മുറിയെടുത്താണ് താമസിക്കുന്നത്. കാലപ്പഴക്കമാണ് റേഡിയേഷന്‍ മെഷീന്‍ തകരാറിലാകാനുള്ള പ്രധാനകാരണമെന്ന് ജീവനക്കാര്‍ പറയുന്നു. പി.കെ. ബിജു എം.പിയുടെ പ്രത്യേക ആവശ്യപ്രകാരം കോടി രൂപ ആശുപത്രി അറ്റകുറ്റപ്പണിക്കായി അനുവദിച്ചിട്ടുണ്ട്. 13.20 കോടി രൂപ ചെലവുവരുന്ന അത്യാധുനിക ലീനിയര്‍ ആക്സിലേറ്റര്‍ റേഡിയേഷന്‍ യന്ത്രം മെഡിക്കല്‍ കോളജിന് അനുവദിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനമാരംഭിക്കാന്‍ രണ്ടു വര്‍ഷമെങ്കിലുമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.