സ്കൂള്‍ ബസില്‍ ലോറിയിടിച്ചു; കുട്ടികളടക്കം 13 പേര്‍ക്ക് പരിക്ക്

മണ്ണുത്തി: സ്കൂള്‍ ബസില്‍ ലോറിയിടിച്ച് വിദ്യാര്‍ഥികളടക്കം 13 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. വ്യാഴാഴ്ച രാവിലെ എട്ടോടെ മണ്ണുത്തി പൊലീസ് സ്റ്റേഷന് മുന്നിലാണ് അപകടം. പൂച്ചെട്ടി ഭാരതീയ വിദ്യാഭവന്‍ സ്കൂള്‍ ബസാണ് അപകടത്തില്‍പെട്ടത്. അമ്പതോളം വിദ്യാര്‍ഥികളും ജീവനക്കാരും അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. താണിക്കുടം, പള്ളിമൂല ഭാഗത്തുനിന്ന് വിദ്യാര്‍ഥികളെ കയറ്റി നടത്തറ-മണ്ണുത്തി വഴി സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. തമിഴ്നാട്ടില്‍നിന്ന് വന്ന ചരക്കുലോറി ബസിന്‍െറ അരികില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് ഡ്രൈവറുടെ സീറ്റിനു പിന്നിലുള്ള അഞ്ച് സീറ്റുകള്‍ ഇളകി. സീറ്റിന്‍െറ കമ്പിയില്‍ മുഖം ഇടിച്ചാണ് മിക്കവര്‍ക്കും പരിക്കേറ്റത്. മണ്ണുത്തി സ്റ്റേഷന്‍ ആംബുലന്‍സില്‍ പരിക്കേറ്റ കുട്ടികളെയും ജീവനക്കാരെയും തൃശൂര്‍ ജനറല്‍ ആശുപത്രിയിലത്തെിച്ചു. മുക്കാട്ടുകര കാര്‍ത്തികവീട്ടില്‍ കൃഷ്ണകുമാറിന്‍െറ മകള്‍ മാളവിക (17), ജൂബിലി റോഡില്‍ താമസിക്കുന്ന ചാരുപറമ്പില്‍ ജാഫറിന്‍െറ മകള്‍ ആമിറ (17), മുക്കാട്ടുകര നെട്ടിശ്ശേരി ദേവസ്വംപറമ്പില്‍ ഷാജന്‍െറ മകന്‍ ആദിത്യന്‍ (11), നെട്ടിശ്ശേരി കൃഷ്ണപാദത്തില്‍ വേണുഗോപാലിന്‍െറ മകള്‍ കൃഷ്ണ (13), മണ്ണുത്തി മര്യാദമൂല നാലകത്ത് വീട്ടില്‍ മനാഫിന്‍െറ മകന്‍ ഫാസില്‍ (എട്ട്), മുക്കാട്ടുകര പുഷ്പരാഗം വീട്ടില്‍ സന്തോഷിന്‍െറ മകള്‍ ഇഷിത (ആറ്), ചേറൂര്‍ കുറ്റുമുക്ക് റോഡില്‍ ഇല്ലിക്കാണി വീട്ടില്‍ സജിയുടെ മകള്‍ റെയ്ചല്‍ (15), നെല്ലങ്കര കരിമുടിയില്‍ വീട്ടില്‍ അജിത്തിന്‍െറ മകന്‍ ധാര്‍മിക് (8), നെല്ലങ്കര നെട്ടിശ്ശേരി കുന്നമ്പത്ത് വീട്ടില്‍ വിനോദിന്‍െറ മകന്‍ നിവേദ് (എട്ട്), മുക്കാട്ടുകര ചേരാറ്റുപുറത്ത് മനയില്‍ ജിതേഷിന്‍െറ മകള്‍ അനൂജ(ഒമ്പത്), പാലിയേക്കര കണ്ണനായ്ക്കത്ത് വീട്ടില്‍ ബിനോയിയുടെ മകന്‍ ബ്രിട്ടോ (ഒമ്പത്), ചെമ്പുക്കാവ് ചേറൂര്‍ റോഡ് കൃഷ്ണാനിവീട്ടില്‍ രാജന്‍െറ മകന്‍ ഗൗതം (10), രോഹിത് എന്നിവര്‍ക്കും അധ്യാപകരായ ചേറൂര്‍ പള്ളിമൂല റോയല്‍ സ്ട്രീറ്റില്‍ തൃശേക്കുളത്ത് ബാബുവിന്‍െറ ഭാര്യ മിനി (46), നെട്ടിശ്ശേരി നാരായണന്‍കുട്ടിയുടെ ഭാര്യ ജ്യോതി (43) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ബസ് ഡ്രൈവര്‍ സുബ്രഹ്മണ്യന് കൈക്കും കാലിനും ചെറിയ പരിക്കുകളുണ്ട്. ലോറിയുടെ ഡ്രൈവര്‍ക്ക് പരിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.