ബന്ധുനിയമന വിവാദത്തില്‍ ഇളകിമറിഞ്ഞ് കോര്‍പറേഷന്‍ കൗണ്‍സില്‍

തൃശൂര്‍: ബന്ധുനിയമന വിവാദത്തില്‍ ഭരണ-പ്രതിപക്ഷാംഗങ്ങളുടെ ആരോപണ പ്രത്യാരോപണങ്ങളും സ്ത്രീത്വത്തെ അപമാനിച്ചെന്ന ആക്ഷേപവും വഴിവിളക്ക് കത്താത്തതിന് ബി.ജെ.പിയുടെ കുത്തിയിരിപ്പുമായി ചൊവ്വാഴ്ച ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി. വൈദ്യുതി വിഭാഗത്തില്‍ 28 ലൈന്‍മാന്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചതിനെച്ചൊല്ലിയുണ്ടായ വാദ പ്രതിവാദമാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. ഒടുവില്‍ ബന്ധുനിയമന വിവാദം ഉന്നയിച്ച പ്രതിപക്ഷത്തത്തെന്നെ വിവാദം തിരിഞ്ഞുകുത്തി. പ്രതിപക്ഷാംഗമായ ജോണ്‍ ഡാനിയേലാണ് കോര്‍പറേഷനിലെ ബന്ധുനിയമന വിവാദത്തെക്കുറിച്ച് ചര്‍ച്ചയാരംഭിച്ചത്. നിയമനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് കോണ്‍ഗ്രസ് അംഗങ്ങളും എഴുന്നേറ്റു. പോസ്റ്റില്‍ കയറാന്‍ അറിയാത്തവരെ വരെ ബന്ധുക്കളാണെന്ന ഒറ്റ കാരണത്താല്‍ നിയമിച്ചെന്ന് എ. പ്രസാദ്, ഫ്രാന്‍സിസ് ചാലിശ്ശേരി, ടി.ആര്‍. സന്തോഷ് തുടങ്ങിയവര്‍ ആരോപിച്ചു. ആര്‍ക്കൊക്കെ നിയമനം നല്‍കിയെന്ന് കൗണ്‍സിലിനെ അറിയിക്കണമെന്നും ആവശ്യമുയര്‍ന്നു. ആരുടെയും ബന്ധുക്കളെ ജോലിക്ക് വെച്ചിട്ടില്ളെന്നായിരുന്നു മേയറുടെയും ഡെപ്യൂട്ടി മേയറുടെയും മറുപടി. മലര്‍ന്നുകിടന്ന് തുപ്പിയാല്‍ ആരോപണം ഉന്നയിച്ചവര്‍ തന്നെ നാറുമെന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. നിയമനം നടത്തിയപ്പോള്‍ ബന്ധുവാണോയെന്നല്ല, തലക്ക് സുഖമുണ്ടോ, യോഗ്യതയുണ്ടോയെന്ന് മാത്രമാണ് നോക്കിയത്. മുന്‍ മേയര്‍ രാജന്‍ പല്ലന്‍െറ കാലത്ത് 2015 ആഗസ്റ്റ് 20ന് ഉണ്ടാക്കിയ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നും കൂടുതല്‍ പറയിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബന്ധുനിയമനം നടത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ഭരണകക്ഷിയിലെ കൃഷ്ണന്‍കുട്ടി പറഞ്ഞതോടെ ഭരണകക്ഷിയംഗങ്ങള്‍ ഒന്നടങ്കം എഴുന്നേറ്റു. കോണ്‍ഗ്രസ് ഗ്രൂപ്പുതര്‍ക്കം കാരണമാണ് ഇത് കൗണ്‍സിലില്‍ എത്തിയതെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞതോടെ പ്രതിപക്ഷാംഗങ്ങള്‍ ബഹളംവെച്ചു. കഴിഞ്ഞ കാലത്ത് നടത്തിയ ബന്ധുനിയമനങ്ങള്‍ സംബന്ധിച്ചും തനിക്ക് ശരിക്കും അറിയാമെന്നും പ്രതിപക്ഷം ഇപ്പോള്‍ നല്ലപിള്ള ചമയേണ്ടെന്നും എം.എല്‍. റോസി പറഞ്ഞത് പ്രതിപക്ഷാംഗങ്ങളെ ചൊടിപ്പിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷം തങ്ങളുടെ കൂടെയിരുന്ന് എല്ലാറ്റിനും കൂട്ടുനിന്നിട്ട് ഇപ്പോള്‍ ഇങ്ങനെ പറയുന്നതിനെ ചോദ്യംചെയ്യാന്‍ ശ്രമിച്ചതും അല്‍പനേരം ബഹളത്തിന് ഇടയാക്കി. ഇതിനിടെ ‘വേശ്യയുടെ തെരുവുപ്രസംഗമാണിത്’ എന്ന ടി.ആര്‍. സന്തോഷിന്‍െറ പരാമര്‍ശം രംഗം വഷളാക്കി. ആദ്യം ഇത് മനസ്സിലായില്ളെങ്കിലും ഭരണകക്ഷിയിലെ അനൂപ് ഡേവിസ് കാട എഴുന്നേറ്റ് സന്തോഷ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടതോടെയാണ് തന്നെക്കുറിച്ച് അങ്ങനെ പറഞ്ഞുവെന്ന് എം.എല്‍. റോസി അറിഞ്ഞത്. ഉടന്‍ സീറ്റില്‍ നിന്നെഴുന്നേറ്റ് നടുത്തളത്തിലത്തെി സന്തോഷ് മാപ്പുപറയാതെ സീറ്റിലേക്ക് പോകില്ളെന്നുപറഞ്ഞ് നിലയുറപ്പിച്ചു. ഒടുവില്‍ സന്തോഷ് ഖേദം പ്രകടിപ്പിച്ചതോടെ റോസി മടങ്ങി. പിന്നീട് എഴുന്നേറ്റ ചില കൗണ്‍സിലര്‍മാരോട് ബന്ധുനിയമനത്തെച്ചൊല്ലി ഒന്നും മിണ്ടരുതെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നിര്‍ദേശം നല്‍കി. വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് വെല്ലുവിളിച്ചെങ്കിലും രണ്ടുമണിക്കൂറോളം ബഹളം വെച്ചതല്ലാതെ ഒരു തീരുമാനവുമില്ലാതെ അവസാനിച്ചു. ബി.ജെ.പി അംഗങ്ങളുടെ വാര്‍ഡുകളില്‍ കത്താത്ത തെരുവുവിളക്കുകളുടെ കണക്ക് ഫ്ളക്സിലെഴുതി ഉയര്‍ത്തിപ്പിടിച്ചായിരുന്നു വി. രാവുണ്ണിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. കോര്‍പറേഷന്‍ പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരം ലഭിച്ചിട്ടില്ളെന്ന് മുന്‍ മേയര്‍ സൂബി ബാബു അഭിപ്രായപ്പെട്ടെങ്കിലും അത് ശരിയല്ളെന്നായിരുന്നു ഡെപ്യൂട്ടി മേയറുടെ മറുപടി. ജനറല്‍ ആശുപത്രിയുടെ ഭരണം ഏറ്റെടുത്ത വിവരം തങ്ങളെ നേരത്തേ അറിയിച്ചില്ളെന്നും ആശുപത്രിയെ പ്രാഥമികാരോഗ്യ കേന്ദ്രമാക്കി മാറ്റരുതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. ആശുപത്രിയുടെ വികസനം സംബന്ധിച്ചും നിയമനങ്ങള്‍ സംബന്ധിച്ചും വിശദമായി ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. അര്‍ഹതയുള്ള എല്ലാവര്‍ക്കും ബി.പി.എല്‍ പരിഗണനയില്‍ സബ്സിഡി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.