വാഴാനി ഡാം വറ്റുന്നു; ആശങ്കയില്‍ ജനം

വടക്കാഞ്ചേരി: വാഴാനി ഡാം വരള്‍ച്ചയിലേക്ക്. കുടിവെള്ളവും കൃഷിയും മുട്ടുമെന്ന ആശങ്കയില്‍ ജനങ്ങള്‍. വടക്കാഞ്ചേരി, കുന്നംകുളം നിയോജക മണ്ഡലങ്ങളിലെ കര്‍ഷകരുടെ ആശ്രയമായ വാഴാനി ഡാമിലാണ് ജലനിരപ്പ് താഴ്ന്നത്. വേനല്‍ക്കാലത്തിന് മുമ്പുതന്നെ ഡാമിലെ ജലസംഭരണിയില്‍ നാലിലൊരു ഭാഗം വെള്ളം മാത്രമാണുള്ളത്. 16.48 ഘന അടി ജലമാണ് സംഭരിക്കാന്‍ ശേഷിയുള്ളതെങ്കിലും നിലവില്‍ 2.28 ഘന അടി വെള്ളമാണുള്ളത്. മഴ കുറഞ്ഞതും സംഭരണ ക്രമീകരണത്തിലെ പാളിച്ചകളുമാണ് ഡാമിനെ വരള്‍ച്ചയിലേക്ക് നയിച്ചത്. കാര്‍ഷിക മേഖലയിലെ വരള്‍ച്ച കണക്കിലെടുത്ത് കനാലിലൂടെ വെള്ളം തുറന്നുവിടുന്നുണ്ട്. നെല്‍കര്‍ഷകരുള്‍പ്പെടെ ജലക്ഷാമംമൂലം ഏറെ ആശങ്കയിലാണ്. വേനല്‍ക്കാലത്ത് കടുത്ത ജലക്ഷാമമുണ്ടാകുമെന്ന് ഉറപ്പായി. വെള്ളമില്ലാതെ നെല്‍കൃഷി ഉണങ്ങുമെന്നും കുടിവെള്ളം മുട്ടുമെന്ന ഭീതിയിലുമാണ് കര്‍ഷകര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.