ജില്ല അത്ലറ്റിക് അസോസിയേഷന്‍ വജ്രജൂബിലി മീറ്റ് : നാട്ടിക ഗവ. ഫിഷറീസ് സ്കൂളിന് കിരീടം

തൃശൂര്‍: ജില്ല അത്ലറ്റിക് അസോസിയേഷന്‍ വജ്രജൂബിലി മീറ്റില്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസിന് ഓവറോള്‍ കിരീടം. 317 പോയന്‍റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് നാട്ടിക കിരീടത്തില്‍ മുത്തമിട്ടത്. 231 പോയന്‍റുമായി പൂച്ചട്ടി ഭാരതീയ വിദ്യാഭവന്‍ രണ്ടും 162 പോയന്‍റുമായി മാമ്പ്ര സ്പോര്‍ട്സ് അക്കാദമി മൂന്നും സ്ഥാനങ്ങള്‍ നേടി. മൂന്ന് ദിവസമായി നടന്ന മീറ്റില്‍ അവസാനം അണ്ടര്‍ 10, 12 വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള ഓട്ടം, ത്രോ, ചാട്ടം മത്സരങ്ങളാണ് നടന്നത്. അണ്ടര്‍ 10 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 49 പോയന്‍റുമായി ഭാരതീയ വിദ്യാഭവനും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 32 പോയന്‍റുമായി തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫും ചാമ്പ്യന്‍മാരായി. അണ്ടര്‍ 12 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 34 പോയന്‍റുമായി നാട്ടിക ജി.എച്ച്.എസ്.എസും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 28 പോയന്‍റുമായി ഭാരതീയ വിദ്യാഭവനും 14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 36 പോയന്‍റുമായി നാട്ടിക എച്ച്.എസ്.എസും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 30 പോയന്‍റുമായി സെന്‍റ് അഗസ്റ്റിന്‍സ് എച്ച്.എസ്.എസും ജേതാക്കളായി. അണ്ടര്‍ 16, 18 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ യഥാക്രമം 60, 64 പോയന്‍റുകളുമായി നാട്ടിക ഗവ. എച്ച്.എസ്.എസ് ജേതാക്കളായി. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 50 പോയന്‍റുമായി ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്.എസ്.എസ് ഒന്നാമതത്തെി. വനിതകളുടെ വിഭാഗത്തില്‍ 14 പോയന്‍റുമായി കബ്സ് ക്ളബും പുരുഷന്‍മാരുടെ വിഭാഗത്തില്‍ 70 പോയന്‍റുമായി മാമ്പ്ര സ്പോര്‍ട്സ് അക്കാദമിയും ചാമ്പ്യന്‍മാരായി. വിജയികളായ അണ്ടര്‍ 16 വിഭാഗം മുതലുള്ള താരങ്ങള്‍ 28 മുതല്‍ 30 വരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. മേയര്‍ അജിത ജയരാജന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടി.ഡി.എ.എ പ്രസിഡന്‍റ് പ്രഫ. മീന രഘുനാഥ് അധ്യക്ഷത വഹിച്ചു. പ്രഫ. കെ.ടി. ജോസ്, ലിജോ ഡേവിഡ് തോട്ടാന്‍, ജയ്കുമാര്‍, എം.സി. വര്‍ഗീസ്, ജയകുമാര്‍, സി.എം. സെല്‍സന്‍, മേമ്മന്‍ പൗലോസ്, ശ്രീനിത് മോഹന്‍, കെ.ഡി. സിന്ധു, എം. സുഗിന ഉള്‍പ്പടെയുള്ള പരിശീലകരെയും കായികതാരങ്ങളെയും സെന്‍റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.ഒ. ജെന്‍സന്‍ ആദരിച്ചു. അസോസിയേഷന്‍ ഭാരവാഹികളായ പ്രഫ. പി.എം.എന്‍ നമ്പൂതിരി, ഡോ. ഹരിദയാല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.