മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കത്തെിയ യുവതിയുടെ ഒന്നര വയസ്സുള്ള കുട്ടിയെ ദമ്പതികള്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുഞ്ഞിനെയും പ്രതികളായ തമിഴ് ദമ്പതികളെയും പത്ത് മാസത്തിനുശേഷം കണ്ടത്തെി. തമിഴ്നാട് തൂത്തുക്കുടിയില്‍നിന്നാണ് കണ്ടത്തെിയതെന്ന് കമീഷണര്‍ ഡോ. ജെ. ഹിമേന്ദ്രനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുഞ്ഞിനെ വീട്ടുകാര്‍ക്ക് കൈമാറി. പ്രതികളായ തമിഴ് ദമ്പതികളായ കന്യാകുമാരി പാലച്ചനാടാര്‍ മുത്തുകുമാര്‍ (41), ഭാര്യ സരസു എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് നാളിലായിരുന്നു സംഭവം. ഗുരുവായൂരില്‍നിന്ന് ചികിത്സ തേടി മെഡിക്കല്‍ കോളജിലത്തെിയ യുവതിയുടെ ഒന്നരവയസ്സുള്ള പെണ്‍കുട്ടിയെയാണ് തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ തട്ടിക്കൊണ്ടുപോയത്. കൊല്ലം സ്വദേശികളായ യുവതിയും ഭര്‍ത്താവും ഗുരുവായൂരിലാണ് താമസം. ആദ്യം ജില്ലാ ജനറല്‍ ആശുപത്രിയിലത്തെിച്ചെങ്കിലും വിദഗ്ധ ചികിത്സക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിടുകയായിരുന്നു. ഗുരുവായൂരില്‍ അമ്പലത്തില്‍വെച്ച് പരിചയപ്പെട്ട തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ സഹായിക്കാമെന്നുപറഞ്ഞ് കൂടെ വന്നിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂട്ടിരിക്കുകയും ചെയ്തു. കുഞ്ഞിനെയും കൂട്ടി പുറത്തുപോയ ഇവരെ കാണാതിരുന്നതിനത്തെുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടത്തൊനായില്ല. അന്ന് കമീഷണറായിരുന്ന കെ.ജി. സൈമണിന്‍െറ നേതൃത്വത്തില്‍ വിപുലസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. രണ്ടുതവണ കുട്ടിയുടെ പടം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയെങ്കിലും അന്വേഷണത്തിന് സഹായകരമായതൊന്നും കിട്ടിയില്ല. ഓച്ചിറ, ചോറ്റാനിക്കര, ഏറ്റുമാനൂര്‍, കൊടുങ്ങല്ലൂര്‍, കാടാമ്പുഴ, പറശ്ശിനിക്കടവ്, എന്നിവിടങ്ങളിലും മൂകാംബിക, തിരുപ്പതി, പളനി, മധുര, നാഗര്‍കോവില്‍, വിഴുപ്പുറം എന്നിവിടങ്ങളിലും ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് അന്വേഷിച്ചു. പിന്നീട് തൂത്തുക്കുടിയില്‍ തിരുച്ചെന്തൂരിലെ കടയില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. ഗുരുവായൂര്‍ അസി. കമീഷണര്‍ പി. ശിവദാസന്‍െറ നേതൃത്വത്തില്‍ പേരാമംഗലം സി.ഐ മണികണ്ഠന്‍, ഷാഡോ പൊലീസ് സംഘാംഗങ്ങളായ എസ്.ഐമാരായ ഡേവീസ്, അന്‍സാര്‍, എ.എസ്.ഐമാരായ സുവൃതകുമാര്‍, റാഫി, എസ്.സി.പി.ഒമാരായ ഗോപാലകൃഷ്ണന്‍, സി.പി.ഒമാരായ ഉല്ലാസ്, ജീവന്‍, പഴനിസ്വാമി, ലിഗേഷ്, മെഡിക്കല്‍കോളജ് പി.എസ്.ഡബ്ള്യൂ സി.പി.ഒ രമ്യ എന്നിവരടങ്ങിയ സംഘമായിരുന്നു പ്രതികളെയും കുട്ടിയെയും കണ്ടത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.