ഹര്‍ത്താലില്‍ വലഞ്ഞവര്‍ക്ക് ഭക്ഷണവുമായി യുവാക്കള്‍

ചെറുതുരുത്തി: ഹര്‍ത്താലില്‍ ദുരിതത്തിലായവര്‍ക്ക് ഭക്ഷണവുമായി യുവാക്കള്‍ രംഗത്ത്. എസ്.കെ.എസ്.എസ്.എഫ് ദേശമംഗലം യൂനിറ്റാണ് ഭക്ഷണവും വെള്ളവും വിതരണം ചെയ്തത്. ബുധനാഴ്ച ഹര്‍ത്താലാണെന്ന് അറിഞ്ഞതോടെ ഭക്ഷണ വിതരണ ഒരുക്കങ്ങള്‍ തുടങ്ങി. ചെറിയ പാഴ്സല്‍ ബോക്സുകള്‍ മേഖലയിലെ വീടുകളില്‍ എത്തിച്ചു. വീട്ടിലൊരുക്കുന്ന ഭക്ഷണത്തിലെ ഒരു പങ്ക് നല്‍കണമെന്ന ആവശ്യത്തിന് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. 350 ഓളം ഭക്ഷണ കിറ്റുകള്‍ ശേഖരിച്ച് വിതരണം ചെയ്തു. തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കി. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ചെറുതുരുത്തി എന്നിവിടങ്ങളിലായിരുന്നു വിതരണം. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം ഉദ്ഘാടനം ചെയ്തു കെ.വി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഖയ്യൂം കടമ്പോട് പ്രവര്‍ത്തകരെ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.