കൊടകര: കന്നിക്കൊയ്്ത്ത് കഴിഞ്ഞപ്പോള്‍ മികച്ച വിളവ് കിട്ടിയതിന്‍െറ ആഹ്ളാദത്തിലാണ് മലയോരത്തുള്ള കോടാലിപ്പാടത്തെ കര്‍ഷകര്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച വിളവാണ് ഇത്തവണ ലഭിച്ചത്. 70 ഹെക്ടറോളം വരുന്ന കോടാലിപ്പാടം മറ്റത്തൂര്‍ പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമാണ്. കര്‍ഷകരെ ഏകോപിപ്പിച്ച് സമയബന്ധിതമായി വിരിപ്പുകൃഷിയിറക്കാന്‍ കര്‍ഷക സമിതിക്ക് കഴിഞ്ഞതാണ് മികച്ച വിളവിന് കാരണം. മുഴുവന്‍ കര്‍ഷകരും ഒരേ സമയത്ത് കൃഷിയിറക്കിയത് കീടബാധ കുറയാന്‍ സഹായിച്ചു. ചാഴിയും തണ്ടുതുരപ്പനും സ്ഥിരമായി ശല്യം ഇത്തവണ കുറവായിരുന്നെന്ന് പാടശേഖര സമിതി ഭാരവാഹികളായ തോമസ് ഇഞ്ചക്കുഴി, ഓപ്പന്‍ ചെമ്മിഞ്ചേരി എന്നിവര്‍ പറഞ്ഞു. അതിര്‍ത്തിയിലൂടെ ഒഴുകുന്ന വെള്ളിക്കുളം വലിയ തോട്ടില്‍ ഇത്തവണ മലവെള്ളപ്പാച്ചിലുണ്ടാകാതിരുന്നതും കര്‍ഷകര്‍ക്ക് അനുഗ്രഹമായി. കാലവര്‍ഷം ശക്തിപ്പെട്ടാല്‍ വലിയതോട് കരകവിഞ്ഞൊഴുകി നെല്‍കൃഷിക്ക് നാശം സംഭവിക്കാറുണ്ടെങ്കിലും ഇക്കുറി മഴ കുറഞ്ഞതിനാല്‍ തോട് കവിഞ്ഞൊഴുകിയില്ല. പാടശേഖരത്തില്‍ വെള്ളത്തിന്‍െറ സാന്നിധ്യമില്ലാത്തതിനാല്‍ കൊയ്ത്ത് യന്ത്രം ഇറക്കാനും സഹായിച്ചു. ജയ വിത്താണ് ഇത്തവണ ഉപയോഗിച്ചത്. 12 സെന്‍റ് വരുന്ന ഒരുപറ നിലത്ത് ശരാശരി 30പറനെല്ല് ലഭിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത് 22 പറയായിരുന്നു. അടുത്തത് മുണ്ടകന്‍ വിളയിറക്കാനുള്ള തയാറെടുപ്പിലാണ് കര്‍ഷകര്‍. എന്നാല്‍ മഴ കുറഞ്ഞത് ജലക്ഷാമത്തിനിടയാക്കുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.