യുവതിയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍

ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂര്‍ മനയ്ക്കലപ്പടി തച്ചനാട്ട് വീട്ടില്‍ വിമലയുടെ മകള്‍ മിതു(25) കിണറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മാള പരനാട്ടുകുന്ന് ചക്കനാലി ലിജുവിനെ(36) ഇരിങ്ങാലക്കുട എ.എസ്.പി മെറിന്‍ ജോസഫും സംഘവും അറസ്റ്റ് ചെയ്തു. നാലര വര്‍ഷം മുമ്പാണ് വിവാഹിതരായത്. സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ വഴക്ക് ഉണ്ടാക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും പതിവായിരുന്നു. ലിജുവിന്‍െറ ഉപദ്രവം സഹിക്കാതായപ്പോള്‍ മിതു സ്വന്തം വീട്ടില്‍ താമസമാക്കി. വൈകാതെ ലിജുവും ഇവിടെ സ്ഥിര താമസമാക്കി. ഓട്ടോ ഡ്രൈവറായ ലിജു ഭാര്യയെയും ഭാര്യാമാതാവായ വിമലയെയും ഉപദ്രവിക്കുമായിരുന്നു. മരണദിവസം ലിജു ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് മിതു കിണറ്റില്‍ ചാടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.