എരുമപ്പെട്ടി: കാറിലും ബൈക്കിലുമത്തെിയ അജ്ഞാത സംഘം15 ലക്ഷം രൂപ തട്ടിയതായി പരാതി. ചാവക്കാട് ഒരുമനയൂര്‍ തങ്ങള്‍പടി സ്വദേശി വലിയകത്ത് മുഹമ്മദിന്‍െറ(60) കൈയില്‍നിന്നാണ് എയ്യാല്‍ കൂമ്പുഴ പാലത്തിന് സമീപം ഡല്‍ഹി രജിസ്ട്രേഷന്‍ നമ്പറുള്ള കാറിലും ബൈക്കിലുമത്തെിയ നാലംഗ സംഘം തുക തട്ടിയെടുത്തത്. മൈക്രോ ഫിനാന്‍സ് കമ്പനിയായ ഇസാഫിന്‍െറ കലക്ഷന്‍ ഏജന്‍റാണ് മുഹമ്മദ്. ചാവക്കാട് അക്കിക്കാവ് ശാഖകളിലെ തുക കേച്ചേരിയിലെ ബാങ്കില്‍ അടക്കാന്‍ പോകുന്ന വഴിയാണ് കൂമ്പുഴ പാലത്തിന് സമീപം കവര്‍ച്ച നടന്നത്. ബൈക്കിലും കാറിലും രണ്ടുപേര്‍ വീതമാണ് ഉണ്ടായിരുന്നത്. ബൈക്കില്‍ സഞ്ചരിക്കുന്ന തന്നെ ചവിട്ടിവീഴ്ത്തി പണമടങ്ങിയ ബാഗുമായി സംഘം കടന്നു കളഞ്ഞെന്ന് മുഹമ്മദ് പൊലീസില്‍ മൊഴി നല്‍കി. എരുമപ്പെട്ടി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.