തെരുവിനെ കാന്‍വാസാക്കി യുവകലാകാരികള്‍

തൃശൂര്‍: ബ്രഷും ചായങ്ങളുമായി യുവകലാകാരികള്‍ തെരുവിനെ കാന്‍വാസാക്കി. കലയുടെ മേലെ ഉയരുന്ന അധികാരത്തിന്‍െറ വാളുകളെ സര്‍ഗാവിഷ്കാരം കൊണ്ട് ചെറുക്കുക എന്ന സന്ദേശം ഉയര്‍ത്തിയാണ് കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ മുപ്പതോളം കലാകാരികള്‍ ചെമ്പൂക്കാവില്‍ സംഗമിച്ചത്. പുരോഗമന കലാസാഹിത്യസംഘത്തിന്‍െറ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായ വിവിധ കലാസംഗമങ്ങളുടെ ഭാഗമായാണ് ‘ആര്‍ട്ട് വാര്‍ എഗെയ്ന്‍സ്റ്റ് ഫാഷിസം’ പരിപാടി നടന്നത്. സിന്ധു ദിവാകരന്‍െറ നേതൃത്വത്തില്‍ നടന്ന ചിത്രരചനാ സംഗമം ചിത്രകാരിയും വനിതാ സാഹിതി ജില്ലാസെക്രട്ടറിയുമായ ഡോ. ഷീല ഉദ്ഘാടനം ചെയ്തു. ഡോ.സി. രാവുണ്ണി അധ്യക്ഷത വഹിച്ചു. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ ടി.എ. സത്യപാല്‍, വി.ഡി. പ്രേംപ്രസാദ്, ധനഞ്ജയന്‍ മച്ചിങ്ങല്‍, കെ. ജൂലിയറ്റ്, ഡോ. കെ.ജി. വിശ്വനാഥന്‍, കെ.ആര്‍. ബീന എന്നിവര്‍ സംസാരിച്ചു. ടി. ജയശ്രീ, സ്മിജ, ശ്രിയ, ഗോപിക, ശ്രീജ പള്ളം, ജി.എസ്.സ്മിത, ടെല്‍സിന്‍ ജോസ്, അശ്വതി, ശരണ്യ, സോയ, അപ്സര, വൈഷ്ണവി, ഡില്ല്യ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.