തൃശൂര്‍: നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ആവശ്യക്കാരിലേക്കത്തെിക്കാന്‍ പുതുവഴികള്‍ തേടി ലഹരി മാഫിയ. എക്സൈസും പൊലീസും പരിശോധന വ്യാപകമാക്കിയതോടെ ഇവ പാക്കറ്റില്‍നിന്ന് മാറ്റി കഞ്ചാവുപോലെ ചെറുപൊതികളിലാക്കിയാണ് വില്‍പനക്കത്തെിക്കുന്നത്. നിരവധി പരിശോധന നടത്തിയിട്ടും അതിര്‍ത്തി കടന്നുള്ള ലഹരിവരവിന് കുറവില്ല. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവയുടെ പ്രധാന ആവശ്യക്കാര്‍. വീര്യം കൂട്ടിയും വില്‍പന നടക്കുന്നതായാണ് വിവരം. കെട്ടിടനിര്‍മാണ സ്ഥലങ്ങളിലും മറ്റുമായി വില്‍പനക്ക് എത്തിക്കാന്‍ പ്രത്യേക സംവിധാനങ്ങളുമുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ പുകയില ഉല്‍പന്നങ്ങള്‍ നിരോധിച്ചിട്ടും അമിത ലാഭം ലക്ഷ്യമിട്ട് കടകളില്‍ ഇവ വില്‍പനക്കത്തെുന്നുണ്ട്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണ് ഇവ എത്തിക്കുന്നതെന്നാണ് വിവരം. ട്രെയിനുകള്‍ മുതല്‍ പച്ചക്കറി ലോഡ് എത്തിക്കുന്ന ലോറികളില്‍വരെ ലഹരി കടത്തുന്നുണ്ട്. പട്ടിക്കാടിനടുത്ത് അടുത്തിലെ പാന്‍മസാല പിടിച്ചെടുത്തത് ഓട്ടോറിക്ഷയില്‍നിന്നാണ്. വഴിയോരത്തെ പൊലീസ് പരിശോധനകളില്‍ പാന്‍മസാലകള്‍ പിടിച്ചെടുക്കാന്‍ സാധിക്കുന്നില്ല. ഇവയുടെ കടത്ത് വ്യാപകമാകാന്‍ ഇതും കാരണമാണ്. അടുത്തിടെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പാന്‍മസാല പാക്കറ്റുകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇത് എവിടെനിന്ന് എത്തി എന്നത് സംബന്ധിച്ച അന്വേഷണം എങ്ങും എത്തിയിട്ടില്ല. യാത്രാ ബസുകളില്‍ ചരക്കുകളെന്ന വ്യാജേന ആയിരക്കണക്കിന് പാന്‍മസാല പാക്കറ്റുകള്‍ കേരളത്തിലേക്ക് എത്തുന്നതായി വ്യാപാരികള്‍ പറയുന്നു. ഇവയിലൊന്നും കൃത്യമായ വിലാസമോ വിവരമോ ഉണ്ടാകാറില്ല. പിടിക്കപ്പെടാതിരിക്കാന്‍ വലിയ ചാക്കുകളില്‍ മറ്റ് ഉല്‍പന്നങ്ങള്‍ക്കൊപ്പമാണ് കടത്ത്. കഞ്ചാവ് മാഫിയതന്നെയാണ് ലഹരിമസാല വില്‍പനക്ക് പിറകിലും. നേരത്തേ അഞ്ച് രൂപ വിലയുണ്ടായിരുന്നവ പത്തും പതിനഞ്ചും രൂപക്കാണ് വില്‍ക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ബസ് തൊഴിലാളികള്‍ക്കിടയിലും ലഹരി ഉപയോഗം വ്യാപകമാണ്. ഇവയുടെ ഒഴുക്ക് തടയാന്‍ ഫലപ്രദമായ നടപടികളൊന്നുമുണ്ടായിട്ടില്ല. ലഹരിവില്‍പനക്കാര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം എക്സൈസ് കേസെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.