സി.ബി.എസ്.ഇ സംസ്ഥാന ടേബ്ള്‍ ടെന്നീസില്‍ ദേവമാതക്ക് നേട്ടം

തൃശൂര്‍: ചാലക്കുടി സി.കെ.എം.എന്‍.എസ്.എസില്‍ നടന്ന സി.ബി.എസ്.ഇ സംസ്ഥാന ടേബ്ള്‍ ടെന്നീസ് ടൂര്‍ണമെന്‍റില്‍ ദേവമാത സി.എം.ഐ പബ്ളിക് സ്കൂളിന് ഉജ്വല വിജയം. 17, 19 എന്നീ പെണ്‍കുട്ടികളുടെ ഗ്രൂപ് ഇനത്തിലും അണ്ടര്‍ 17 ആണ്‍കുട്ടികളുടെ ഗ്രൂപ് ഇനത്തിലും ഒന്നാംസ്ഥാനം നേടി. അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ഗ്രൂപ് ഇനത്തില്‍ രണ്ടാം സ്ഥാനവും അണ്ടര്‍ 19 ആണ്‍കുട്ടികളുടെ ഗ്രൂപ് ഇനത്തില്‍ മൂന്നാം സ്ഥാനവും നേടി. വ്യക്തിഗത ഇനത്തില്‍ അണ്ടര്‍ 17, 19 എന്നീ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും അണ്ടര്‍ 14, 19 എന്നീ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി. ദേവമാതയിലെ പതിനൊന്ന് വിദ്യാര്‍ഥികള്‍ ദേശീയ മത്സരത്തിന് യോഗ്യത നേടി. വിജയികള്‍ നവംബര്‍ 24, 28 തീയതികളില്‍ വഡോധരയില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.