തൃശൂര്‍: കുടിവെള്ള വിതരണം, നിര്‍മാണ പ്രവൃത്തികള്‍ എന്നിവയിലുള്‍പ്പെടെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി 2014-15 സാമ്പത്തിക വര്‍ഷത്തെ കോര്‍പറേഷന്‍ ഓഡിറ്റ് റിപ്പോര്‍ട്ട്. ഡിവിഷനുകളില്‍ കുടിവെള്ളം വിതരണം ചെയ്തതിലെ കണക്കുകള്‍ പെരുപ്പിച്ചതാണെന്നാണ് പ്രധാന ആക്ഷേപം. ചെറുകിട കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിയിട്ടും ആറുകോടിയാണ് കുടിവെള്ള വിതരണത്തിനായി ചെലവിട്ടത്. പൊക്കവിളക്കുകള്‍ക്കു പകരം സി.എഫ്.എല്‍ സ്ഥാപിച്ചതിലും ക്രമക്കേടുണ്ട്. കുറഞ്ഞ നിരക്ക് കുറിച്ച മൂന്ന് കമ്പനികളെ തഴഞ്ഞാണ് ടെന്‍ഡര്‍ നല്‍കിയത്. ഇതുവഴി 25 ലക്ഷം രൂപ നഷ്ടമായെന്ന് റിപ്പോര്‍ട്ടിലുണ്ട്. വിതരണം ചെയ്ത ബള്‍ബുകള്‍ നിലവാരമില്ലാത്തതാണ്. പമ്പുസെറ്റ് വെച്ചെന്ന് കണക്കിലുണ്ടെങ്കിലും കോള്‍പടവുകളില്‍ ഇവ കാണുന്നില്ല. ലക്ഷക്കണക്കിന് രൂപയാണ് ഈയിനത്തില്‍ തുലച്ചത്. ശക്തന്‍ നഗറിലെ മല്‍സ്യ-മാംസ്യ മാര്‍ക്കറ്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിച്ചതിന്‍െറ ബാക്കി തുക രേഖപ്പെടുത്തിയിട്ടില്ല. ആശ്രയ പദ്ധതിയും, പ്രധാനമന്ത്രി ആവാസ് യോജനയും സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചതിലൂടെ ലക്ഷങ്ങളുടെ അഴിമതിക്ക് കളമൊരുക്കി. റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഓഡിറ്റ് കമ്മിറ്റി ചര്‍ച്ച ചെയ്തു. റിപ്പോര്‍ട്ട് കൗണ്‍സില്‍ അംഗീകരിക്കാത്തതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം ലഭിച്ചിട്ടില്ല. അംഗീകാരം ലഭിക്കാത്ത ഏക കോര്‍പറേഷന്‍ തൃശൂരാണ്. റിപ്പോര്‍ട്ട് അംഗീകരിച്ചാലേ നടപ്പുവര്‍ഷത്തെ പദ്ധതിയുമായി മുന്നോട്ട് പോകാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.