കനിവുണ്ടാകണം, കുടുംബത്തിന്‍െറ ആശ്രയമായ യുവാവിനോട്

പെരിഞ്ഞനം: കിടപ്പുരോഗിയായ മാതാവും ഭാര്യയും മക്കളുമടങ്ങുന്ന അഞ്ചംഗ കുടുംബത്തിന്‍െറ ആശ്രയമായ യുവാവ് കനിവുള്ളവര്‍ക്ക് മുന്നില്‍ കൈനീട്ടുന്നു. പെരിഞ്ഞനം ഈസ്റ്റ് സ്വദേശി തച്ചാട്ട് പവിത്രനാണ് വൃക്ക മാറ്റിവെക്കാന്‍ സഹായം തേടുന്നത്. ബേക്കറി ജോലിക്കാരനായ യുവാവിന് ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് നടത്തണം. ഇരുവൃക്കകളും തകരാറിലായ ഇയാള്‍ക്ക് വൃക്ക മാറ്റിവെച്ചാല്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുപറയുന്നു. 15 ലക്ഷം രൂപയാണ് വൃക്ക മാറ്റിവെക്കാന്‍ ആവശ്യമുള്ളത്. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. സച്ചിത്തിന്‍െറ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പവിത്രന്‍െറ ചികിത്സക്കായി സഹായ സമിതി രൂപവത്കരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെരിഞ്ഞനം മൂന്നുപീടിക ശാഖയിലാണ് അക്കൗണ്ട്. അക്കൗണ്ട് നമ്പര്‍: 67373535671, IFSC CODE: SBTROOOO896. ഫോണ്‍: 9746 868788, 9605 733955.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.