മാള: പുത്തന്‍ചിറ പഞ്ചായത്ത് യു.ഡി.എഫ് ഭരണത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം കൂട്ട ഉപവാസം നടത്തി. ഭരണം പിടിക്കാന്‍ ബി.ജെ.പിയുമായി സംഖ്യമുണ്ടാക്കിയ നടപടിയില്‍ ജനങ്ങളോട് മാപ്പുപറയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി ഓഫിസിന് മുന്നിലാണ് കൂട്ട ഉപവാസം നടത്തിയത്. എല്‍.ഡി.എഫ് ഭരണം നിലനിന്നിരുന്ന പുത്തന്‍ചിറ പഞ്ചായത്തില്‍ യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. ഇത് ബി.ജെ.പിയുമായി രഹസ്യധാരണയിലൂടെയെന്ന് അപ്പോള്‍തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യം ശരിവെക്കുന്നതായിരുന്നു പഞ്ചായത്ത് തെരഞ്ഞെടുപ്പെന്നും ആരോപിച്ചാണ് പ്രകടനവും ഉപവാസവും സംഘടിപ്പിച്ചത്. പ്രകടനം പാര്‍ട്ടി ഓഫിസിന് മുന്നില്‍ എത്തിയതോടെ നേരിയ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ട് പ്രശ്നം ഒഴിവാക്കി. മുന്‍ മണ്ഡലം പ്രസിഡന്‍റും എറണാകുളം മേഖലാ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ മാനാത്ത് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് കെ.എന്‍. സജീവന്‍ അധ്യക്ഷത വഹിച്ചു. ടി.പി. പരമേശ്വരന്‍ നമ്പൂതിരി, വി.എ. സഗീര്‍, സി.എം. രവീന്ദ്രന്‍, സി.സി. ഹരി, പി.എ. അസൈ്സനാര്‍, പി.എസ്. സുഭാഷ്, ദാസന്‍ കളത്തില്‍, ഒ.ആര്‍. ലോറന്‍സ് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് ജോപ്പി മങ്കിടിയാന്‍, ജിജോ അരീക്കാടന്‍, എം.എ. കൊച്ചുമൊയ്തീന്‍, കെ.എന്‍. അനില്‍, എം.പി. ഷൈജു, ജോക്കിം ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.