തൃശൂര്‍: ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയിപ്പോള്‍ ‘വനജീവികളാല്‍ സമ്പന്നമാണ്’. ആഫ്രിക്കന്‍ ആനയും കൊമ്പന്‍െറ കുറുമ്പും കാട്ടുപോത്തും കിളികളും കളകളാരവങ്ങളുമൊക്കെയായി കാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത കാടിന്‍െറ അവകാശികളുടെ ഹരിതഫ്രെയിമുകള്‍ കാഴ്ചയുടെ വിരുന്നൊരുക്കുകയാണ്. കാടും കാട്ടുമൃഗങ്ങളും ആവാസ വ്യവസ്ഥയുമൊക്കെ പതിഞ്ഞ ഫോട്ടോകള്‍ വന്യജീവി സംരക്ഷണത്തിന്‍െറയും പരിസ്ഥിതി സംരക്ഷണത്തിന്‍െറയും നേരറിവുകള്‍ കൂടിയാണ്. ചുമരില്‍ തൂക്കിയ ഫ്രെയിമില്‍ തെളിയുന്ന ചിത്രങ്ങള്‍ സുഖകരമായി ആസ്വദിക്കുമ്പോള്‍ കാടിന്‍െറ വന്യതയില്‍ അലിഞ്ഞ് ഇവ പകര്‍ത്തിയ സാഹസികതയെ അംഗീകരിച്ചേ മതിയാകൂ. പക്ഷിമൃഗാദികളുടെയും പ്രകൃതിയുടെയും വിവിധ ഭാവങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. മഴക്കാലവും മഞ്ഞില്‍ വിരിയുന്ന പ്രഭാതവും ഹരിതഭംഗിയില്‍ കുളിച്ച കാടും ചിത്രങ്ങളില്‍ ചേക്കേറിയിരിക്കുകയാണ്. പല നാടുകളില്‍നിന്ന് പകര്‍ത്തിയ പ്രകൃതിയുടെയും ജീവജാലങ്ങളുടെയും പ്രദര്‍ശനം ഒരുക്കിയത് ബി.എസ്.ബി സൗഹൃദകൂട്ടായ്മയാണ്. വന്യജീവി വാരാഘോഷത്തിന്‍െറ ഭാഗമായി സംസ്ഥാന വനം-വന്യജീവി വകുപ്പും തൃശൂര്‍ സാമൂഹിക വനവത്കരണ വിഭാഗവും ബി.എസ്.ബിയും ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കിയത്. വന്യജീവി ഫോട്ടോഗ്രഫി, ഗവേഷണം, പ്രകൃതി നിരീക്ഷണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 152 പേരാണ് ഈ ഗ്രൂപ്പിലുള്ളത്. 75 പേരുടെ 133 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. വനമര്‍മരങ്ങള്‍ എന്ന് പേരിട്ട ചിത്രപ്രദര്‍ശനം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ അജിത ജയരാജന്‍, വിജയാനന്ദ്, ജോര്‍ജി പി. മാത്തച്ചന്‍, എ. ജയമാധവന്‍, കെ.സി. അനില്‍കുമാര്‍, ഡോ. പി. ഒ. നമീര്‍ തുടങ്ങിവര്‍ സംസാരിച്ചു. ചൊവ്വാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.