പ്രായംമറന്നു; പാറിപ്പറന്നു

തൃശൂര്‍: പ്രായം മറന്ന് പാട്ടും നൃത്തവുമായി അവര്‍ ഒരിക്കല്‍കൂടി പാറിപ്പറന്നു, കുട്ടികളെ പോലെ. വയോജന ദിനത്തില്‍ പറപ്പൂര്‍ കാരുണ്യ ചാരിറ്റബ്ള്‍ സൊസൈറ്റിയാണ് വയോജനങ്ങള്‍ക്കായി ഉല്ലാസ യാത്ര സംഘടിപ്പിച്ചത്. ഏഴ് ടൂറിസ്റ്റ് ബസുകളിലും മറ്റ് വാഹനങ്ങളിലുമായി അറുന്നൂറോളം പേര്‍ യാത്രയില്‍ പങ്കെടുത്തു. രാവിലെ പറപ്പൂര്‍ മാര്‍ക്കറ്റില്‍ നിന്നായിരുന്നു തുടക്കം. അനില്‍ അക്കര എം.എല്‍.എയും, പറപ്പൂര്‍ പള്ളി വികാരി ഫാ. പോളി നീലങ്കാവിലും സംഘത്തെ യാത്രയാക്കാനത്തെിയിരുന്നു. ആദ്യമത്തെിയത് വിലങ്ങന്‍ കുന്നിലായിരുന്നു. പ്രഭാത ഭക്ഷണം കഴിച്ച് പാട്ടും കളികളുമായി യാത്ര തുടര്‍ന്നു. പതിനൊന്നോടെ മൃഗശാലയിലത്തെി. മുരളി പെരുനെല്ലി എം.എല്‍.എയുടെ നേതൃത്വത്തില്‍ മൃഗശാലാ അധികൃതര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഉച്ചക്ക് വിമല കോളജിലായിരുന്നു വിശ്രമം. വിദ്യാര്‍ഥികളും കോളജ് അധികൃതരും സംഘത്തിനൊപ്പം ചേര്‍ന്നു. ആശംസകളുമായി തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലുമത്തെി. അവശകതകള്‍ മറന്ന് മത്സരങ്ങളില്‍ പങ്കെടുത്തു. വൈകീട്ട് മൂന്നരയോടെ പീച്ചി ഡാമിലത്തെി. കെ. രാജന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. അര മണിക്കൂര്‍ നേരത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വടക്കാഞ്ചേരി വാഴാനി ഡാമിലേക്ക്. മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും യാത്രയുടെ സമാപനവും ഒരുക്കിയത് വാഴാനി ഡാമിലായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സൊസൈറ്റി പ്രസിഡന്‍റ് സി.ടി. ചേറു, സെക്രട്ടറി പി.ഒ. സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്‍റ് അഡ്വ. സി.ബി. മുകുന്ദന്‍, ട്രഷറര്‍ എ.കെ. അറുമുഖന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തൃശൂര്‍: ജില്ലാതല വയോജന ദിനാഘോഷം മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത്, കേരള സാമൂഹിക സുരക്ഷ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു. എ.ഡി.എം സി.കെ. അനന്തകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി. രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പത്മിനി തുടങ്ങിയവര്‍ സംസാരിച്ചു. മുതിര്‍ന്ന പൗരന്മാരെ ആദരിക്കല്‍, ബോധവത്കരണ ക്ളാസ്, നാടന്‍പാട്ട് തുടങ്ങിയ പരിപാടികള്‍ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.