കുന്നംകുളം നഗരസഭ: വിമത കൗണ്‍സിലര്‍മാര്‍ക്ക് വിലക്ക് തുടരുന്നു

കുന്നംകുളം: നഗരസഭയിലെ വിമത കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പ്രാദേശിക കോണ്‍ഗ്രസിന്‍െറ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് ഇപ്പോഴും വിലക്ക്. കോണ്‍ഗ്രസ് സംസ്ഥാന -ജില്ലാ നേതൃത്വത്തിന്‍െറ നിര്‍ദേശത്തിന് യാതൊരു വിലയും നല്‍കാതെയാണ് നഗരസഭയിലെ ആറ് കോണ്‍ഗ്രസ് വിമതര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 10 മാസമായി നിയോജക മണ്ഡലത്തിലെ പരിപാടികളില്‍നിന്നുള്ള വിലക്ക് തുടങ്ങിയിട്ട്. ഇതിനിടെ സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ സമ്മേളനത്തിലേക്ക് കെ.പി.സി.സി ജന സെക്രട്ടറി ഇടപെട്ട് വിമതരെ ക്ഷണിച്ചുവെങ്കിലും അതിനുശേഷം നടന്ന നിയോജക മണ്ഡലം പരിപാടികളില്‍ ഇവരെ പങ്കെടുപ്പിക്കാന്‍ നേതൃത്വം തയാറായിട്ടില്ല. ശനിയാഴ്ച നടത്തിയ ധര്‍ണയിലും ഇവരെ മാറ്റിനിര്‍ത്തുകയായിരുന്നു. കുന്നംകുളം നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അംഗങ്ങളുടെ വോട്ട് തേടിയതാണ് കോണ്‍ഗ്രസ് നേതൃത്വം ആറ് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യാന്‍ കാരണമായത്. ഇതോടെ വിമതരായ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അനുകൂലമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തത്തെിയതോടെ സംസ്ഥാന നേതൃത്വം ഇടപെടുകയായിരുന്നു. രണ്ടുമാസം മുമ്പ് കെ.പി.സി.സി ജന. സെക്രട്ടറി എന്‍. വേണുഗോപാല്‍ വിമത കോണ്‍ഗ്രസ് അംഗങ്ങളെ ജില്ലാ ഓഫിസിലേക്ക് വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് മണ്ഡലം പരിപാടികളില്‍ ഇവരെ പങ്കെടുപ്പിക്കണമെന്ന് ബ്ളോക് പ്രസിഡന്‍റിന് കെ.പി.സി.സി ജന. സെക്രട്ടറിയുടെ നിര്‍ദേശം നല്‍കി. ഇതത്തേുടര്‍ന്ന് ജനപ്രതിനിധികളുടെ സംസ്ഥാനതല സമ്മേളനത്തില്‍ ഇതേ ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് വിമതരെ ബന്ധപ്പെട്ട് എറണാകുളത്ത് നടന്ന സമ്മേളനത്തില്‍ പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് നടന്ന യാതൊരു കോണ്‍ഗ്രസ് പരിപാടികളിലേക്കും ഇവരെ ഉള്‍പ്പെടുത്താതെയായി. നിലവിലെ സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍നിന്ന് രാജിവെക്കേണ്ടതില്ളെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായി നഗരസഭയില്‍ തുടരുന്നവരില്‍ മണ്ഡലം പ്രസിഡന്‍റും കൂടിയായ ബിജു സി. ബേബിയെ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ പദവി നല്‍കണമെന്ന നിര്‍ദേശം വിമതര്‍ക്ക് മുമ്പ് കെ.പി.സി.സി നേതൃത്വം വെച്ചു. അതിന് ആറ് വിമതരും തയാറായെങ്കിലും സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ നിന്ന് രാജിവെച്ചെങ്കിലേ അത് അംഗീകരിക്കാനാകുവെന്ന നിലപാട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ എടുത്തതോടെ ഒന്നിച്ച് പോകാനുള്ള കെ.പി.സി.സിയുടെ നിര്‍ദേശവും പാഴായി. ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ. ജയശങ്കര്‍ കെ.പി.സി.സി നിര്‍ദേശം നടപ്പാക്കുന്നതില്‍ കുന്നംകുളത്തെ പ്രാദേശിക നേതാക്കളെ ഭയപ്പെടുത്തുകയാണെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ഷാജി ആലിക്കല്‍ കുറ്റപ്പെടുത്തി. കുന്നംകുളത്ത് കോണ്‍ഗ്രസ് പരിപാടികളില്‍നിന്ന് മാറ്റിനിര്‍ത്തുന്ന നടപടിക്കെതിരെ കെ.പി.സി.സി പ്രസിഡന്‍റിന് നേരിട്ട് വിമതര്‍ പരാതി നല്‍കാനുള്ള നീക്കത്തിലാണെന്നറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.