പീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ച സംഭവം: പോക്സോ കേസ് കോടതി തള്ളി

തൃശൂര്‍: പീഡനത്തിന് ഇരയായി പ്ളസ്ടു വിദ്യാര്‍ഥിനി തീ കൊളുത്തി മരിച്ച സംഭവത്തില്‍ റജിസ്റ്റര്‍ ചെയ്ത പോക്സോ (ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ രക്ഷിക്കുന്ന നിയമം) കേസ് മതിയായ തെളിവില്ളെന്ന കാരണത്താല്‍ കോടതി തള്ളി. തൃശൂര്‍ സ്വദേശി നിഖിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ളെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ളെന്ന കാരണത്താല്‍ തള്ളിയത്. പ്ളസ്ടുവിന് പഠിക്കുന്ന കാലത്താണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. അഞ്ചുമാസം ഗര്‍ഭിണിയായിരിക്കെ 2015 ജൂണ്‍ 13ന് ജീവനൊടുക്കി. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. ഇര ജീവിച്ചിരിപ്പില്ലാത്ത കേസില്‍ ഡി.എന്‍.എ പരിശോധന ഉള്‍പ്പെടെ ഫലങ്ങളും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ളെന്ന് തെളിയിക്കാനുള്ള രേഖകള്‍ സമര്‍പ്പിച്ചില്ല. വാദം നടക്കുന്ന വേളയില്‍ പ്രോസിക്യൂഷനും ഇക്കാര്യം ഗൗരവത്തിലെടുത്തില്ല. വിചാരണ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച കേസ് വിധി പറയാനിരിക്കെയാണ് പ്രായപൂര്‍ത്തിയായിട്ടില്ളെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ളെന്ന് കണ്ടത്തെി കേസ് തള്ളുന്നതായി കോടതി വ്യക്തമാക്കിയത്. പോക്സോ ഒഴികെ മറ്റൊരു കേസും ചുമത്താത്തതിനാല്‍ നിഖില്‍ ജയില്‍ മോചിതനായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.