ജനജീവിതം സ്തംഭിപ്പിച്ച് ഹര്‍ത്താല്‍

കൊടുങ്ങല്ലൂര്‍: ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ജില്ല ഹര്‍ത്താല്‍ നാട്ടിന്‍പുറത്ത് സമാധാനപരം. വടക്കേനടയില്‍ ആം ആദ്മി പ്രവര്‍ത്തകരുടെ ഫ്ളക്സ് ഹര്‍ത്താല്‍ അനുകൂലികള്‍ കീറി. രാവിലെ 11 വരെ കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തി. കൊടുങ്ങല്ലൂര്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് രാവിലെ 8.30ന് മുമ്പ് 25 സര്‍വിസുകള്‍ പുറപ്പെട്ടു. തൃശൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തിയില്ല. യൂത്ത് കോണ്‍ഗ്രസ് കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറിയാട് നടന്ന പ്രകടനത്തിനിടെ പിണറായി വിജയന്‍െറ കോലം കത്തിച്ചു. കൊടുങ്ങല്ലൂര്‍, മതിലകം, എസ്.എന്‍ പുരം എന്നിവിടങ്ങളിലും പ്രകടനം നടന്നു. •പുത്തന്‍ചിറയില്‍ ഉത്സവം, തിരുനാള്‍ എന്നിവ കണക്കിലെടുത്ത് ഹര്‍ത്താല്‍ നടത്തിയില്ല. മാള, അന്നമനട, പൊയ്യ, കുഴൂര്‍, പുത്തന്‍ചിറ എന്നിവിടങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തി. •അരിമ്പൂരില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു. രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തവേ വന്ന ബസാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സി.എന്‍. ജോണ്‍സന്‍െറ നേതൃത്വത്തില്‍ തടഞ്ഞത്. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. അന്തിക്കാട് പൊലീസത്തെി ബലം പ്രയോഗിച്ച് മാറ്റി. •വാടാനപ്പള്ളിയില്‍ കടകള്‍ അടഞ്ഞുകിടന്നെങ്കിലും കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും ഭാഗികമായി ഓടി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. പ്രകടനത്തിന് മണ്ഡലം പ്രസിഡന്‍റ് ഇ.ബി. ഉണ്ണികൃഷ്ണന്‍, സി.എം. നൗഷാദ്, സുബൈദ മുഹമ്മദ്, ആര്‍.ഇ.എ. നാസര്‍, കെ.എസ്. ദീപന്‍, പി.എസ്. സൂരത്ത് കുമാര്‍, ആര്‍.എം. താരിഖ് എന്നിവര്‍ നേതൃത്വം നല്‍കി. •തളിക്കുളത്ത് നടന്ന പ്രകടനത്തിന് പി.ഐ. ഷൗക്കത്തലി, പി.എസ്. സുല്‍ഫിക്കര്‍, സുമന ജോഷി, എ.ടി. നേന എന്നിവര്‍ നേതൃത്വം നല്‍കി. •പുതുക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ 29 ബസില്‍ ഏഴെണ്ണമൊഴികെ സര്‍വിസ് നടത്തി. കല്ലൂര്‍ മേഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. നെല്ലായി, തലോര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. തലോറില്‍നിന്ന് ആരംഭിച്ച പ്രകടനം ചിറ്റിശ്ശേരി, കുന്നിശ്ശേരി എന്നിവിടങ്ങളില്‍ ചുറ്റി പാലിയേക്കരയില്‍ സമാപിച്ചു. കോണ്‍ഗ്രസ് നെന്മണിക്കര മണ്ഡലം പ്രസിഡന്‍റ് കെ.എസ്. കൃഷ്ണന്‍കുട്ടി, ഐ.എന്‍.ടി.യു.സി ജില്ല സെക്രട്ടറി കെ.വി. പുഷ്പാകരന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് നിധിന്‍ കടവില്‍ എന്നിവര്‍ നേതൃത്വം നല്‍കി. •തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശി പിറ്റേന്നായതിനാല്‍ തെരുവോര കച്ചവടങ്ങള്‍ നടന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തി. ഹര്‍ത്താല്‍ അനുകൂലികള്‍ ജങ്ഷനില്‍ റോഡ് ഉപരോധിച്ചെങ്കിലും പൊലീസത്തെി ഒഴിവാക്കി. ഡി.സി.സി ജന. സെക്രട്ടറി അനില്‍ പുളിക്കല്‍ പ്രകടനം ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി വി.ആര്‍. വിജയന്‍, നാട്ടിക പഞ്ചായത്ത് പ്രസിഡന്‍റ് പി. വിനു, ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ഇ.വി. ധര്‍മന്‍, പി.എസ്.പി. നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. •കാട്ടൂര്‍ പഞ്ചായത്തില്‍ പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡന്‍റ് എ.എസ്. ഹൈദ്രോസ് നേതൃത്വം നല്‍കി. ജില്ല, ബ്ളോക്ക് യൂത്ത് കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. •കയ്പമംഗലത്ത് നിരത്തിലിറങ്ങിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ മൂന്നുപീടികയില്‍ തടഞ്ഞു. താക്കീത് ചെയ്ത് അല്‍പസമയത്തിനകം വിട്ടയച്ചു. കയ്പമംഗലത്ത് തുറന്ന് പ്രവര്‍ത്തിച്ചിരുന്ന വില്ളേജ്, പഞ്ചായത്ത്, കെ.എസ്.ഇ.ബി ഓഫിസുകള്‍ സമരാനുകൂലികള്‍ അടപ്പിച്ചു. പെരിഞ്ഞനത്ത് സ്കന്ദമഹായാഗവും ദേശവിളക്ക് ഉത്സവവും നടക്കുന്നതിനാല്‍ പെരിഞ്ഞനം പഞ്ചായത്തിനെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെന്ത്രാപ്പിന്നിയിലും കയ്പമംഗലത്തും പ്രകടനം നടത്തി. കാളമുറിയില്‍നിന്ന് ആരംഭിച്ച പ്രകടനം മൂന്നുപീടികയില്‍ സമാപിച്ചു. മണ്ഡലം പ്രസിഡന്‍റ് കെ.വി. അബ്ദുല്‍ മജീദ്, ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.എഫ്. ഡൊമിനിക്, സുരേഷ് കൊച്ചുവീട്ടില്‍, മണി കാവുങ്ങല്‍, പി.എസ്. മുഹമ്മദ്, കെ.എ.സിദ്ദീഖ്, പി.എസ്. ഷാഹിര്‍ എന്നിവര്‍ നേതൃത്വം നല്‍കി. •ചെന്ത്രാപ്പിന്നിയില്‍ പ്രകടനത്തിന് ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് സജയ് വയനപ്പള്ളി, മണ്ഡലം പ്രസിഡന്‍റ് ഉമറുല്‍ ഫാറൂഖ്, പി.ഡി. സജീവന്‍, ഐ.ബി. വേണുഗോപാല്‍, എ.കെ. ജമാല്‍, ലൈല മജീദ് എന്നിവര്‍ നേതൃത്വം നല്‍കി. •ഏങ്ങണ്ടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തി. പൊക്കുളങ്ങരയില്‍നിന്ന് ആരംഭിച്ച പ്രകടനം ചേറ്റുവയില്‍ സമാപിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് ഉണ്ണികൃഷ്ണന്‍ കാര്യാട്ട്, ഡി.സി.സി അംഗങ്ങളായ ഇര്‍ഷാദ് കെ. ചേറ്റുവ, മനോജ് തച്ചപ്പുള്ളി, സി.എസ്. നാരായണന്‍, അക്ബര്‍ ചേറ്റുവ, യു.കെ. സന്തോഷ്, കെ.എ. മുഹമ്മദ് റഷീദ്, സുനില്‍ നെടുമാട്ടുമ്മല്‍, പി.എസ്. സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി. •ചാലക്കുടി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് ആലുവ, അങ്കമാലി ഭാഗത്തേക്കുള്ള ബസുകള്‍ സര്‍വിസ് നടത്തി. അതിരപ്പിള്ളിയിലേക്ക് മറ്റ് ജില്ലകളില്‍നിന്ന് എത്തിയ വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ വന്നുപോയി. രാവിലെ ആനമല ജങ്ഷനിലും മാര്‍ക്കറ്റിലും തുറന്ന വ്യാപാരസ്ഥാപനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. ജയിംസ് പോള്‍, ഷിബു വാലപ്പന്‍, ടി.എ. ആന്‍േറാ, ബിജു ചിറയത്ത്, ഷോണ്‍ പെല്ലിശ്ശേരി, കെ.കെ. അനിലാല്‍, ശിവന്‍ കുന്നിശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. •ഇരിങ്ങാലക്കുട ചന്തദിവസമായ ശനിയാഴ്ച മാര്‍ക്കറ്റില്‍ തുറന്ന കടകള്‍ ഹര്‍ത്താലനുകൂലികള്‍ അടപ്പിച്ചു. രാവിലെ കോണ്‍ഗ്രസ് ഓഫിസില്‍നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കെ.പി.സി.സി ജന. സെക്രട്ടറി എം.പി. ജാക്സണ്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ടി.വി. ജോണ്‍സണ്‍, ഡി.സി.സി ജന. സെക്രട്ടറിമാരായ എം.എസ്. അനില്‍കുമാര്‍, സോണിയ ഗിരി, ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം പ്രസിഡന്‍റ് ജോസഫ് ചാക്കോ, ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ടി.വി. ചാര്‍ളി, ഇരിങ്ങാലക്കുട നഗരസഭാ അധ്യക്ഷ നിമ്യ ഷിജു, കൗണ്‍സിലര്‍ വി.സി. വര്‍ഗീസ്, കോണ്‍ഗ്രസ് ബ്ളോക്ക് ഭാരവാഹികളായ എല്‍.ഡി. ആന്‍േറാ, നിധിന്‍ തോമസ്, വിജയന്‍ എളേടത്ത്, എം.എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. ടി.വി. ജോണ്‍സണ്‍, എം.എസ്. അനില്‍കുമാര്‍, സോണിയ ഗിരി, ടി.വി. ചാര്‍ളി എന്നിവര്‍ സംസാരിച്ചു. •നെല്ലായിയില്‍ കോണ്‍ഗ്രസ് ഐ പറപ്പൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്‍റ് എം.ഒ. ജോണ്‍, കെ.എസ്. ജോണ്‍സണ്‍, കെ.കെ. രാജന്‍, സുധന്‍ കാരയില്‍, എം. ശ്രീകുമാര്‍, മുരളി കുമ്പളപറമ്പില്‍, പി.ആര്‍. പ്രശാന്ത്, എന്‍.വി. കൃഷ്ണന്‍ നമ്പൂതിരി, നന്ദിനി രമേശന്‍, ടി.എം. യോഹന്നാന്‍, സിജോ എന്നിവര്‍ നേതൃത്വം നല്‍കി. •അന്തിക്കാട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. സുനില്‍ അന്തിക്കാട്, വി.കെ. മോഹനന്‍, കെ.ബി. രാജീവ്, ഗൗരിബാബു മോഹന്‍ദാസ്, കെ.ബി. രാജീവ്, രാമചന്ദ്രന്‍ പള്ളിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.