നഗരം നിലച്ചു

തൃശൂര്‍:വടക്കാഞ്ചേരി പീഡനക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ആക്രമണം. കെ.എസ്.ആര്‍.ടി.സി ബസിന്‍െറ ചില്്ള എറിഞ്ഞ് തകര്‍ക്കുകയും പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞതും പലയിടത്തും കടകള്‍ അടപ്പിക്കാനുള്ള ശ്രമവും തര്‍ക്കത്തിനിടയാക്കി. വിയ്യൂരിലാണ് ചേലക്കര-മായന്നൂര്‍ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ളേറുണ്ടായത്. ഈ പ്രശ്നത്തില്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് വിയ്യൂര്‍ സ്റ്റേഷന്‍ ഉപരോധമായത്. രണ്ട് മണിക്കൂറിലധികം പരിസരം വളഞ്ഞ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ ഭീഷണിയും മുഴക്കി. കൂടാതെ പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ ബസ് തടഞ്ഞ് യാത്രക്കാരെയും ബസ് ജീവനക്കാരെയും ഭീഷണിപ്പെടുത്തി. ദീര്‍ഘദൂര സ്വകാര്യ ബസുകളും ഉച്ചക്ക് മുമ്പ് നിരത്തിലിറങ്ങിയെങ്കിലും വഴിയില്‍ തടഞ്ഞതോടെ സര്‍വിസ് വേണ്ടെന്ന് വെച്ചു. സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. നോട്ട് പ്രതിസന്ധിക്കിടയിലത്തെിയ അപ്രതീക്ഷിത ഹര്‍ത്താല്‍ ജനങ്ങളെ ബാധിച്ചു. ബാങ്കുകള്‍ക്ക് നിയമാനുസൃത അവധിയായതും ഹര്‍ത്താലായതിനാല്‍ കാലിയായ എ.ടി.എമ്മുകള്‍ നിറക്കാനാവാത്തതും ബുദ്ധിമുട്ടിലാക്കി. ഇന്ന് ഞായറാഴ്ചയും തിങ്കളാഴ്ച എല്‍.ഡി.എഫിന്‍െറ സംസ്ഥാന ഹര്‍ത്താലും ആയതിനാല്‍ ജില്ലയിലുള്ളവര്‍ക്ക് അടുപ്പിച്ച് മൂന്നു ദിവസമാണ് കാര്യങ്ങള്‍ മുടങ്ങുന്നത്. സര്‍ക്കാര്‍ ഓഫിസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചെങ്കിലും ഹാജര്‍ കുറവായിരുന്നു. ഏകാദശിയാഘോഷത്തോടനുബന്ധിച്ച് ഗുരുവായൂരിനെയും തൃപ്രയാറിനെയും പെരുന്നാളാഘോഷത്തിന്‍െറ ഭാഗമായി പുത്തന്‍പള്ളി പരിസരത്തെയും ഒഴിവാക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ക്ഷേത്രങ്ങള്‍ക്കും, പള്ളിക്കും മുന്നിലുള്ള കടകളൊഴിച്ച് മറ്റെല്ലാം നിര്‍ബന്ധപൂര്‍വം അടപ്പിച്ചു. ചാലക്കുടിയിലും കയ്പമംഗലത്തും നിര്‍ബന്ധപൂര്‍വം കടകളടപ്പിക്കുകയായിരുന്നു. പകരപ്പിള്ളി ഉത്സവം പ്രമാണിച്ച് പുത്തന്‍ചിറ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ഒഴിവാക്കിയിരുന്നു. പി.എസ്.സി പരീക്ഷയില്‍ ജില്ലയില്‍ 30 ശതമാനം മാത്രമാണ് ഹാജരുണ്ടായത്. ഇതിനിടെ; മണ്ഡലം, ബ്ളോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും മാളയില്‍ ഒരു വിഭാഗം എതിര്‍ത്തതിനാല്‍ പ്രകടനം നടന്നില്ല. പ്രകടനത്തിനായി ഇന്ദിരാഭവനില്‍ എത്തിയവരെ തിരിച്ചയച്ചു. കോണ്‍ഗ്രസ് ജില്ല കമ്മിറ്റി തൃശൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി ഓഫിസില്‍ നിന്നാരംഭിച്ച പ്രകടനത്തിന് രാജേന്ദ്രന്‍ അരങ്ങത്ത്, ജോസഫ് ടാജറ്റ്, ഐ.പി. പോള്‍, ജോണ്‍ ഡാനിയേല്‍, പി.കെ. ജോണ്‍, ബിജോയ് ബാബു, എ. പ്രസാദ്, കെ. ഗിരീഷ്കുമാര്‍, ജെയിംസ് പെല്ലിശേരി, സി.ഒ.ജേക്കബ്, എം.കെ. മുകുന്ദന്‍, ടി.ആര്‍. സന്തോഷ്, ഫ്രാന്‍സീസ് ചാലിശേരി, സജി പോള്‍ മാടശേരി എന്നിവര്‍ നേതൃത്വം നല്‍കി. പൊലീസിന്‍െറ അതിക്രമങ്ങള്‍ മൂലം അടിച്ചേല്‍പിക്കപ്പെട്ട ഹര്‍ത്താല്‍ പൂര്‍ണ വിജയമായിരുന്നുവെന്ന് ഡി.സി.സി പ്രസിഡന്‍റ് പി.എ. മാധവന്‍ അവകാശപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.