ചാച്ചാജിയുടെ ഓര്‍മകളില്‍ ശിശുദിനാഘോഷം

തൃശൂര്‍: ജില്ലയില്‍ വിവിധ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. വിവിധ സ്കൂളുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്ന് തൃശൂര്‍ നഗരത്തില്‍ ശിശുദിന റാലി നടത്തി. സി.എം.എസ് സ്കൂളില്‍ നിന്ന് ആരംഭിച്ച റാലി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. നഗരം ചുറ്റി റാലി ടൗണ്‍ഹാളില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ശിശുദിനാഘോഷം കുട്ടികളുടെ പ്രധാനമന്ത്രി പി.പി. വിസ്മയ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കര്‍ ശിവദ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. മേയര്‍ അജിത ജയരാജന്‍, കലക്ടര്‍ ഡോ. എ. കൗശിഗന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി. രാധാകൃഷ്ണന്‍, സബ് കലക്ടര്‍ ഹരിത വി. കുമാര്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുമതി, തൃശൂര്‍ ഈസ്റ്റ് എ.ഇ.ഒ കെ.ആര്‍. സിദ്ധാര്‍ഥന്‍ ഒല്ലൂര്‍ സെന്‍റ് റാഫേല്‍ സി.ജി.എച്ച്.എസ്.എസിലെ മെറീന ജിജോ, മണലൂര്‍ സെന്‍റ് തെരേസാസ് യു.പി.എസിലെ ജെന്നിഫര്‍ ബെന്നി എന്നിവര്‍ പങ്കെടുത്തു. ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ കലാമത്സരങ്ങളിലെ വിജയിയാവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. ജില്ലാ ഭരണകൂടം, ശിശുക്ഷേമസമിതി, വിദ്യാഭ്യാസ വകുപ്പ്, തൃശൂര്‍ കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത് സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സാമൂഹികനീതി വകുപ്പിന്‍െറ ആഘോഷം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ. പത്മിനി ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ. മഹേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹിക നീതി ഓഫിസര്‍ എസ്. സുലക്ഷണ എന്നിവര്‍ സംസാരിച്ചു. കോര്‍പറേഷന്‍ 49ാം ഡിവിഷന്‍ എല്‍ത്തുരുത്തില്‍ ശിശുദിന റാലി സംഘടിപ്പിച്ചു. ഒളരിക്കര സെന്‍ററില്‍ നിന്ന് ആരംഭിച്ച റാലിയില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. പൊതുയോഗം കൗണ്‍സിലര്‍ അനൂപ് ഡേവീസ് കാട ഉദ്ഘാടനം ചെയ്തു. സിവില്‍ സ്റ്റേഷന്‍ ഡിവിഷന്‍െറ ആഭിമുഖ്യത്തിലുള്ള ശിശുദിനാഘോഷം കൗണ്‍സിലര്‍ എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. അംഗന്‍വാടി ടീച്ചര്‍മാരായ കെ. വിമല, ആലീസ് വര്‍ഗീസ്, ഷാജിറ, അജിത, പുഷ്പലത രാമനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ സഹകരണ ആശുപത്രിയില്‍ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ആശുപത്രി പ്രസിഡന്‍റ് ടി.കെ. പൊറിഞ്ചു സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.