വടക്കാഞ്ചേരി: മച്ചാട് ഗവ. ഹൈസ്കൂളിലെ പ്രധാനാധ്യാപികയെ ഓഫിസില്‍ ഒന്നര മണിക്കൂറോളം രക്ഷിതാക്കള്‍ തടഞ്ഞുവെച്ചു. പത്താം ക്ളാസുകാര്‍ക്ക് ഒന്നരമാസമായി കണക്ക് വിഷയത്തിന് അധ്യാപകരില്ലാത്ത സ്ഥിതിയും പരീക്ഷ മുടങ്ങിയതിലും പ്രതിഷേധിച്ചാണ് സ്ത്രീകളടക്കമുള്ള അമ്പതോളം രക്ഷിതാക്കള്‍ പ്രധാനാധ്യാപികയെ തടഞ്ഞുവെച്ചത്. പ്രതിഷേധം ശക്തമായതോടെ പ്രധാനാധ്യാപിക ടി.എം. ഗീത വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ഫോണില്‍ വിളിച്ച് സ്ഥിതി വിവരിക്കുകയും അദ്ദേഹം ഇടപെട്ട് വടക്കാഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്കൂളിലെ അധ്യാപികയെ അടിയന്തരമായി സ്കൂളിലേക്ക് നിയമിച്ചുകൊണ്ട് ഉത്തരവിട്ടു. ഇതോടെയാണ് രക്ഷിതാക്കള്‍ സമരം അവസാനിപ്പിച്ചത്. കുത്തിയിരിപ്പ് സമരത്തിന് കണ്‍വീനര്‍ എ. സുധാകരന്‍, ജോണി ചിറ്റിലപ്പിള്ളി, കെ.വി. രാജേഷ്, പി.പി. സുനിത, സി.എല്‍. സുജ, കെ.സി. ശ്രീരജ്ഞിനി, ബിന്ദു കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.