ആറാംനാളിലും വരിയില്‍തന്നെ

തൃശൂര്‍: കറന്‍സി പിന്‍വലിക്കലിന്‍െറ ആറാംനാളിലും ബാങ്കുകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടത്തിന് അറുതിയായില്ല. സ്റ്റേറ്റ് ബാങ്ക് എ.ടി.എമ്മുകളില്‍ വൈകുന്നേരത്തോടെ പണം നിറച്ചതോടെയാണ് പ്രതിസന്ധി നേരിയ തോതിലെങ്കിലും അയഞ്ഞത്. അവധിയില്ലാതെ ശനിയും ഞായറും പ്രവര്‍ത്തിച്ചുവെങ്കിലും പണമില്ലാത്തതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ ബാങ്കുകളും എ.ടി.എമ്മുകളും അടച്ചുപൂട്ടിയിരുന്നു. തിങ്കളാഴ്ച അതി രാവിലെ തന്നെ എല്ലാ ബാങ്ക് ശാഖകളിലും പണമത്തെിച്ചെങ്കിലും അത് വേഗം തീര്‍ന്നത് ബാങ്ക് ജീവനക്കാരെയും ജനങ്ങളെയും വിഷമത്തിലാക്കി. എ.ടി.എമ്മില്‍നിന്ന് 2,500 ഉം, ചെക്ക് മുഖേന 12,500ഉം എടുക്കാമെന്ന നിര്‍ദേശം തിങ്കളാഴ്ച ഒരു ബാങ്കിലും നടപ്പായില്ല. കറന്‍സി മാറ്റിവാങ്ങാനത്തെിയവര്‍ക്ക് രണ്ടായിരം രൂപ മാത്രമാണ് കൊടുത്തത്. ബാങ്കുകളില്‍ നൂറ്, അമ്പത്, ഇരുപത്, പത്ത് രൂപ നോട്ടുകളുടെ ക്ഷാമം നേരിയ തോതില്‍ പരിഹരിക്കപ്പെട്ടു. എല്ലാ ബാങ്ക് ശാഖകളിലേക്കും ചില്ലറയത്തെിച്ച് വലിയ പ്രതിഷേധം ഒഴിവാക്കി. പണം ആവശ്യത്തിന് നിറക്കാനാകാത്തതാണ് എ.ടി.എമ്മുകളിലെ പ്രതിസന്ധി. പണമുള്ള എ.ടി.എമ്മുകളില്‍ ജനങ്ങളുടെ നീണ്ട നിര ഒഴിഞ്ഞില്ല. കറന്‍സി ക്ഷാമമാണ് മിക്ക ബാങ്കുകളുടേയും പ്രതിസന്ധി. കറന്‍സി വരുന്ന മുറക്ക് എ.ടി.എമ്മുകളില്‍ നിറക്കുന്നുണ്ടെങ്കിലും ഉടന്‍ തീരുന്ന സ്ഥിതിയാണ്. ബാങ്കുകളിലത്തെുന്നവരോട് തിരക്ക് കൂട്ടേണ്ടെന്നും അടുത്ത ദിവസം അഞ്ഞൂറ് രൂപയത്തെുമെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ച് തണുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. സഹകരണ ബാങ്കുകളിലെ ഇടപാടുകള്‍ പൂര്‍ണമായും സ്തംഭിച്ചു. കഴിഞ്ഞ ദിവസം നിക്ഷേപമായി സ്വീകരിക്കാമെന്ന ഉത്തരവിനെ തുടര്‍ന്ന് നിക്ഷേപം സ്വീകരിച്ചിരുന്നു. ഇതനുസരിച്ച് പല പ്രാഥമിക ബാങ്കുകളും നിക്ഷേപമായി ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ വാങ്ങിയിരുന്നു. ഇത് ജില്ലാ സഹകരണ ബാങ്കുകള്‍ക്കും കൈമാറിയുള്ള നടപടികളില്‍ സഹകരണ ബാങ്കുകളില്‍ ഇടപാടുകള്‍ നടന്നിരുന്നു. നോട്ട് കൈമാറാനും നിക്ഷേപമായി സ്വീകരിക്കേണ്ടെന്നും ജില്ലാ സഹകരണ ബാങ്കുകളുള്‍പ്പെടെയുള്ളവക്ക് ആര്‍.ബി.ഐ ഉത്തരവിറക്കിയതും സഹകരണ ബാങ്കുകള്‍ക്ക് തിരിച്ചടിയാണ്. ഇതോടെ പൂര്‍ണമായും ഇടപാടുകള്‍ സ്തംഭിച്ചേക്കുമെന്ന ആശങ്ക സഹകരണ മേഖലയിലുള്ളവര്‍ പങ്കുവെക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.