ഒല്ലൂര്‍: ആരുംകുളങ്ങരയില്‍ വ്യക്തിയുടെ പറമ്പില്‍ റിലയന്‍സ് കമ്പനി സ്ഥാപിക്കുന്ന മൊബൈല്‍ ടവറിന്‍െറ നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു. ടവര്‍ സ്ഥാപിക്കുന്നതിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ അംഗന്‍വാടി, ക്ഷേത്രം, നിരവധി വീടുകള്‍ എന്നിവ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ കഴിഞ്ഞ വര്‍ഷവും ടവര്‍ നിര്‍മിക്കാന്‍ നീക്കം നടന്നെങ്കിലും അന്നും നാട്ടുകാരുടെ പ്രതിഷേധത്തത്തെുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. ഡിസംബര്‍ 12 വരെ നിര്‍മാണം നടത്താന്‍ ഹൈകോടതിയില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട് എന്ന വിവരത്തത്തെുടര്‍ന്ന് സമരം നിര്‍ത്തിവെക്കാന്‍ ഒല്ലൂര്‍ പൊലീസ് നിര്‍ദേശിച്ചു. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാര്‍ അറിയിച്ചു. പ്രതിഷേധത്തിന് കൗണ്‍സിലര്‍ സി.പി. പോളി, സി.എം. രാമചന്ദ്രന്‍, പി.എ. ഇഗ്നേഷ്യസ്, രാമകൃഷ്ണന്‍ വെട്ടത്ത്, ഇ.എസ്. വിപിന്‍, ആന്‍റണി ഇലഞ്ഞിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.