തൃശൂര്‍: സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന കറിപ്പൊടി ബ്രാന്‍ഡുകള്‍ ഏറെയും വിഷാംശം കലര്‍ന്നതാണെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ കീടനാശിനി അവശിഷ്ട പരിശോധനാലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. 59 സാമ്പിളുകള്‍ പരിശോധിച്ചവയില്‍ 21 മുളകുപൊടി സാമ്പിളുകളില്‍ പരിധിയിലേറെ എത്തിയോണിന്‍െറ സാന്നിധ്യം കണ്ടത്തെി. ശ്വാസതടസ്സം, ഹൃദയമിടിപ്പിന്‍െറ താളംതെറ്റല്‍, അര്‍ബുദം തുടങ്ങിയ അസുഖങ്ങള്‍ക്ക് എത്തിയോണ്‍ കാരണമാകും. മിക്ക സാമ്പിളുകളിലും വിഷാംശം കണ്ടത്തെിയതായി ലാബ് അധികൃതര്‍ അറിയിച്ചു. സുഗന്ധവ്യഞ്ജനങ്ങളിലെ വിഷാംശം ഗുരുതരമേറിയതാണെന്നും വിശദപഠനം നടത്തണമെന്നും ലാബ് മേധാവി ഡോ. തോമസ് ബിജു മാത്യു പറഞ്ഞു. അതേസമയം, പച്ചക്കറികളിലെ വിഷാംശം കുറഞ്ഞതായി പരിശോധനയില്‍ കണ്ടത്തെി. ഓണക്കാലത്ത് ലഭ്യമായ പച്ചക്കറി, പഴവര്‍ഗങ്ങളില്‍ പൊതുവേ വിഷാംശം കുറഞ്ഞതായാണ് പരിശോധനാഫലം. മാമ്പഴത്തിലെ ഒരു സാമ്പിളില്‍ മാത്രമാണ് കിടനാശിനി അവശിഷ്ടം കണ്ടത്തെിയത്. തിരുവനന്തപുരം, ആലപ്പുഴ നഗരങ്ങളിലെ കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോ ഷോപ്പുകളില്‍നിന്നും മാര്‍ക്കറ്റുകളില്‍നിന്നും ശേഖരിച്ച 31 ഇനം പച്ചക്കറികളില്‍ ഒന്നില്‍പോലും നിഷ്കര്‍ഷിച്ച പരിധിക്ക് മുകളില്‍ വിഷാംശം ഇല്ല. ഓണക്കാലത്ത് വിഷരഹിത പച്ചക്കറിക്കായി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ഫലം കണ്ടതിന്‍െറ സൂചനയാണിതെന്നാണ് വിലയിരുത്തല്‍. പഴം, പച്ചക്കറികള്‍ പരിശോധിക്കാനും സാമ്പിളുകള്‍ ശേഖരിക്കാനും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രത്യേക സ്ക്വാഡുകള്‍ രൂപവത്കരിച്ചിരുന്നു. ഇവ വെള്ളായണിയിലെ ലാബിലാണ് പരിശോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.