അന്തിക്കാട്: കാല്‍ കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ അന്തിക്കാട് എക്സൈസ് പിടികൂടി. പെരുമ്പടപ്പ് സ്വദേശി ആഷിക്, പുന്നയൂര്‍കുളം സ്വദേശി അഖില്‍ എന്നിവരെയാണ് കാഞ്ഞാണി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.സുധാകരന്‍െറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വിദ്യാര്‍ഥികളെയും നിര്‍മാണ തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് വില്‍പന യെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഞ്ച് ഗ്രാമിന്‍െറ പൊതി ഒന്നിന് ഇരുന്നൂറ് രൂപയാണ് ഇവര്‍ ഈടാക്കിയിരുന്നത്. കമ്പം, തേനി, തിരുപ്പതി എന്നിവിടങ്ങളില്‍നിന്ന് എത്തിക്കുന്ന കഞ്ചാവുകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുത്ത്, സിം എന്നീ കോഡ് ഭാഷകളിലും നിര്‍മാണ തൊഴിലാളികള്‍ക്കിടയില്‍ കട്ട, ചാന്ത് എന്നിങ്ങനെയുള്ള കോഡ് ഭാഷകളിലാണ് വിറ്റുവന്നിരുന്നത്. മേഖലയില്‍ ദിവസങ്ങളായി എക്സൈസ് വിഭാഗം നടത്തിവന്നിരുന്ന രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് യുവാക്കള്‍ പിടിയിലാകുന്നത്. പ്രിവന്‍റീവ് ഓഫിസര്‍മാരായ എ.ബി. പ്രസാദ്, പി.എസ്. കൃഷ്ണരാജ്, സിവില്‍ ഓഫിസര്‍മാരായ കെ.ജെ. ലോനപ്പന്‍, സി.ജെ. റിജോ, സി.എല്‍. ജെയ്ന്‍, പി. ജയശ്രീ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.