തൃശൂര്‍: വഴിയോരങ്ങളില്‍ വീഴാന്‍കാത്ത് വന്‍മരങ്ങളുടെ നീണ്ടനിര. മഴക്കാലത്തിന് മുമ്പ് പഴക്കം നിശ്ചയിച്ച് മരം മുറിക്കാത്ത സാഹചര്യം വഴിയാത്രക്കാരെയും നാട്ടുകാരെയും ഏറെ ഭയപ്പെടുത്തുന്നുണ്ട്. വഴിയോരത്തിലെ താമസക്കാരും കച്ചവടക്കാരും കാല്‍നട-വാഹന യാത്രക്കാരും ഭീതിയുടെ മുള്‍മുനയിലാണ്. നേരത്തെ കെ.എസ്.ഇ.ബി മഴക്കാലത്തിന് മുമ്പ് വൈദ്യുതി ലൈനിലെ വൃക്ഷശിഖരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നു. സോഷ്യല്‍ഫോറസ്ട്രിയുടെ നേതൃത്വത്തിലാണ് മരം മുറിനടക്കേണ്ടത്. മരം മുറിക്കുന്നതിന് അധികൃതര്‍ അപേക്ഷ നല്‍കണം. ഇതില്‍ കലക്ടര്‍ അധ്യക്ഷനായ സമിതി തീരുമാനമെടുക്കും. പഴകിയ മരങ്ങള്‍ കണ്ടത്തെുന്നതിന് കൃത്യമായ നടപടികള്‍ കോര്‍പറേഷന്‍ അധികൃതര്‍ സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് നഗരത്തിലെ ഇത്തരം മരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ക്കില്ല. കഴിഞ്ഞ ആഴ്ചയുണ്ടായ വേനല്‍മഴയില്‍ വടക്കേസ്റ്റാന്‍ഡിലും മറ്റും മരങ്ങള്‍ കടപുഴകി വീണിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ റെയില്‍വേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ മുകളില്‍ മരം വീണ് യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. റോഡരികില്‍ ഉണങ്ങി നിന്ന മരത്തിന്‍െറ ശിഖരമാണ് ഓട്ടോയില്‍ വീണത്. ഇതോടൊപ്പം വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ഫ്ളക്സുകളും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. നിര്‍മാണം തുടങ്ങുന്ന ദിവാന്‍ജിമൂലയിലെ റെയില്‍വേ മേല്‍പാലത്തിനടുത്തുള്ള വന്‍മരം അപകടാവസ്ഥയിലാണ്്. വര്‍ഷങ്ങളോളം പഴക്കമുള്ള മരങ്ങള്‍ പലതിന്‍െറയും ഉള്ള് പൊള്ളയാണ്. വലിയ ലോറികള്‍ മുതല്‍ ദീര്‍ഘദൂര ബസുകള്‍ വരെ കടന്നുപോകുന്ന വഴിയോരത്താണിത്. കഴിഞ്ഞ ദിവസം മഴയും കാറ്റും ശക്തമായി വൈദ്യുതി ലൈനുകളില്‍ മരച്ചില്ലകള്‍ വീണതോടെ കോര്‍പറേഷനിലെ വൈദ്യുതി വിഭാഗം ജീവനക്കാരത്തെി മരങ്ങളുടെ ചില്ലകളും മറ്റും നീക്കം ചെയ്തിരുന്നു. എന്നാല്‍ വന്‍മരങ്ങളൊന്നും മുറിച്ചു മാറ്റാനായിട്ടില്ല. മരങ്ങള്‍ മുറിച്ചു മാറ്റാനും മറ്റും വേണ്ടത്ര തൊഴിലാളികള്‍ ഇല്ളെന്നാണ് കോര്‍പറേഷനിലെ വൈദ്യുതി വിഭാഗം ജീവനക്കാരുടെ പരാതി. നഗരത്തിലെ വൈദ്യുതി വിതരണം കോര്‍പറേഷനാണ് നിര്‍വഹിക്കുന്നത്. അതിനാല്‍ മരം വീണും മറ്റും വൈദ്യുതി മുടങ്ങിയാല്‍ ആദ്യം പരാതി പറയുന്നത് കോര്‍പറേഷനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.