മാലിന്യമാണ് പ്രശ്നം

തൃശൂര്‍: നഗരത്തിലെ മാലിന്യനീക്കം സ്തംഭിച്ചതില്‍ പ്രതിഷേധം ശക്തമായി. കോര്‍പറേഷന്‍ ഓഫിസിന് മുന്നിലടക്കം നഗരത്തിന്‍െറ വിവിധ മേഖലകള്‍ മാലിന്യകേന്ദ്രങ്ങളായത് ‘മാധ്യമം’ വാര്‍ത്തയാക്കിയതിനത്തെുടര്‍ന്നാണ് പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തത്തെിയത്. കൗണ്‍സിലര്‍മാരായ ജോണ്‍ ഡാനിയേലും എ. പ്രസാദും കോര്‍പറേഷന്‍ ആസ്ഥാനത്തിന് സമീപത്തെ മാലിന്യക്കൂമ്പാരത്തിനരികില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. 2012ല്‍ ലാലൂരിലേക്കുള്ള മാലിന്യനീക്കം നിലച്ചതിനത്തെുടര്‍ന്ന് താളം തെറ്റിയ മാലിന്യസംസ്കരണത്തിന് മുന്‍ഭരണസമിതി ചില പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും വിജയിച്ചില്ല. നിലവിലെ ഭരണസമിതി ഈ മാലിന്യപ്രശ്നങ്ങളുയര്‍ത്തിയായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണം തുടങ്ങി ആറുമാസമത്തെിയിട്ടും മാലിന്യപ്രശ്നത്തില്‍ നടപടികളിലേക്ക് കടന്നിട്ടില്ല. പല ഭാഗത്തും മാലിന്യം കൂട്ടിയിടുകയും, റോഡരികിലിട്ട് കത്തിക്കുകയും ചെയ്യുന്നതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. വേനല്‍മഴ പെയ്തതോടെ മാലിന്യം അഴുകിയൊലിച്ച് ദുര്‍ഗന്ധം വമിച്ചു തുടങ്ങി. കോര്‍പറേഷന്‍ ആസ്ഥാനത്തിന് സമീപം രണ്ടാഴ്ചയോളമത്തെിയ മാലിന്യം പോലും നീക്കാത്തതില്‍ വ്യാപാരികളുടെയും യാത്രക്കാരുടെയും എതിര്‍പ്പുയര്‍ന്നു. മാലിന്യ പ്രശ്നത്തില്‍ പരാതിപ്പെട്ടുവെങ്കിലും എല്ലാവരും പരസ്പരം പഴിചാരുകയാണെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. ശുചീകരണ പ്രവൃത്തികള്‍ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചുമതലയാണെന്നും, നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മേയര്‍ അജിതജയരാജന്‍ അറിയിച്ചു. പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ സമരസ്ഥലത്ത് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.