മാലിന്യ കേന്ദ്രമായി ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലം

കയ്പമംഗലം: അറവുശാല പെട്രോള്‍ പമ്പിന് പിന്‍ഭാഗത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം മാലിന്യകേന്ദ്രമായെന്ന് പരാതി. കക്കൂസ് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും ചേര്‍ന്ന് നാട്ടുകാരുടെ സൈ്വര ജീവിതം തകര്‍ക്കുന്നുവെന്നാണ് ആക്ഷേപം. ഇതിനടുത്താണ് കയ്പമംഗലം ഗവ. മാപ്പിള സ്കൂള്‍. കുട്ടികള്‍ക്ക് ഭീഷണിയാകും വിധം ഇവിടെ കൊതുകുകള്‍ പെരുകി ദുര്‍ഗന്ധം രൂക്ഷമാണ്. വ്യക്തി വാടകക്ക് നല്‍കിയിട്ടുള്ള കെട്ടിടത്തില്‍ മതിയായ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഇല്ളെന്ന് സമീപവാസികള്‍ ആരോപിച്ചു. നിരവധി തൊഴിലാളികള്‍ തിങ്ങി ഞെരുങ്ങി താമസിക്കുന്നിടത്ത് രാത്രിയായാല്‍ മദ്യപാനവും ബഹളവും പതിവാണ്. ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. മാലിന്യം തള്ളല്‍മൂലം പൊറുതിമുട്ടിയ നാട്ടുകാര്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് വിഷയം ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്തംഗം അഖിലാവേണി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.