കരൂപ്പടന്നയില്‍ കട തകര്‍ത്ത കേസില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കരൂപ്പടന്ന: ഹര്‍ത്താല്‍ദിനത്തില്‍ പള്ളിനട സെന്‍ററില്‍ അറക്കല്‍ ഷിഹാബിന്‍െറ ചായക്കടയില്‍ ആക്രമണം നടത്തിയ കേസില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വള്ളിവട്ടം സ്വദേശി ചിരട്ടക്കുന്ന് അങ്കണവാടിക്ക് സമീപം താമസിക്കുന്ന ബാബുവാണ് (30) അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചക്ക് 12നാണ് സംഭവം. കൊടുങ്ങല്ലൂരില്‍ മരിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍െറ മൃതദേഹവുമായി പോയ വാഹന വ്യൂഹത്തെ അനുഗമിച്ച് ബൈക്കുകളിലത്തെിയ ഒരു സംഘം യുവാക്കളാണ് പരാക്രമം നടത്തിയത്. പലഹാരം ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാണ് സംഘമത്തെി ഷിഹാബിനോട് കട അടക്കാനാവശ്യപ്പെട്ടത്് ഉടന്‍ തന്നെ ഷട്ടര്‍ അടച്ചെങ്കിലും പലഹാരം വെക്കുന്ന അലമാരയും മേശയും അടിച്ച് തകര്‍ത്തതിന് ശേഷമാണ് അസഭ്യവര്‍ഷം ചൊരിഞ്ഞ് സംഘം പോയത്. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകള്‍ തടിച്ചു കൂടി. ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തത്തെി. നിയുക്ത എം.എല്‍.എ വി.ആര്‍. സുനില്‍കുമാര്‍, കൊടുങ്ങല്ലൂര്‍ ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.ഐ. നജീബ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തത്തെി. കരൂപ്പടന്നയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ വര്‍ഗീയവാദികളെ അനുവദിക്കില്ളെന്ന് പ്രഖ്യാപിച്ചുകൊണ്ട് വൈകീട്ട് കരൂപ്പടന്നയില്‍ സര്‍വകക്ഷി പ്രതിഷേധ ജാഥയും പൊതുയോഗവും നടത്തി. കെ.എ. നജീബ്, അയ്യൂബ് കരൂപ്പടന്ന, കായംകുളം മുഹമ്മദ്, ഇ.വി. സജീവന്‍ (കോണ്‍ഗ്രസ്), ഷെഫീര്‍ കാരുമാത്ര (വെല്‍ഫെയര്‍പാര്‍ട്ടി), മനാഫ് (എസ്.ഡി.പി.ഐ), ധര്‍മജന്‍ വില്ലാടത്ത്, അനില്‍ മുല്ലശേരി എന്നിവര്‍ നേതൃത്വം നല്‍കി. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ ആക്രമണകാരികളെ അഴിഞ്ഞാടാന്‍ അനുവദിക്കരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ഷെഫീര്‍ കാരുമാത്ര ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.