സി.ബി.എസ്.സി പ്ളസ് ടു ഫലം: നഗരത്തിലെ സ്കൂളുകള്‍ക്ക് മികച്ച ജയം

തൃശൂര്‍: സി.ബി.എസ്.സി പ്ളസ് ടു പരീക്ഷയില്‍ നഗരത്തിലെ സ്കൂളുകള്‍ക്ക് മികച്ച വിജയം. പാട്ടുരായ്ക്കല്‍ ദേവമാത സ്കൂളില്‍ 281 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 161 പേര്‍ ഡിസ്റ്റിങ്ഷനും 61 പേര്‍ ഫസ്റ്റ് ക്ളാസും ആറുപേര്‍ സെക്കന്‍ഡ് ക്ളാസും നേടി. പാറമേക്കാവ് വിദ്യാമന്ദിറില്‍ പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫസ്റ്റ് ക്ളാസ് ലഭിച്ചു. ഇതില്‍ 33 പേര്‍ക്ക് ഡിസ്റ്റിങ്ഷനുണ്ട്. ഒമ്പതു പേര്‍ക്ക് 90 ശതമാനത്തിന് മുകളിലാണ് മാര്‍ക്ക്. സ്കൂള്‍ പ്രിന്‍സിപ്പല്‍ കല്യാണി ബാലകൃഷ്ണന്‍, വൈസ് പ്രിന്‍സിപ്പല്‍ രമ രഘുനാഥ്, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ എന്നിവര്‍ വിദ്യാര്‍ഥികളെ അഭിനന്ദിച്ചു. പൂച്ചെട്ടി ഭവന്‍സ് വിദ്യാമന്ദിര്‍ 100 ശതമാനം ജയം നേടി. സയന്‍സ് വിഭാഗത്തില്‍ 211ല്‍ 156 പേര്‍ക്ക് ഡിസ്റ്റിങ്ഷനുണ്ട്. കോമേഴ്സില്‍ 34 പേര്‍ പരീക്ഷയെഴുതിയതില്‍ 24 പേര്‍ക്ക് ഡിസ്റ്റിങ്ഷന്‍ ലഭിച്ചു. മുല്ലക്കര കൈലാസനാഥ വിദ്യാനികേതനും 12ാം ക്ളാസ് പരീക്ഷയില്‍ 100 ശതമാനം വിജയം നേടി. കോലഴി ചിന്മയ വിദ്യാലയത്തില്‍ പരീക്ഷയെഴുതിയ 106 പേരില്‍ 20 പേര്‍ക്ക് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചു. 86 പേര്‍ക്ക് ഡിസ്റ്റിങ്ഷന്‍ ലഭിച്ചു. കോമേഴ്സ് വിഭാഗത്തില്‍ പരീക്ഷയെഴുതിയ 44 പേരില്‍ 37 പേര്‍ ഫസ്റ്റ് ക്ളാസ് നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.