വടക്കാഞ്ചേരി: ജില്ലയില്‍ യു.ഡി.എഫിന് ആശ്വാസമായി വടക്കാഞ്ചേരി സീറ്റ് നിലനിര്‍ത്തിയ അനില്‍ അക്കരയെ സഹായിച്ചത് അടാട്ട്, കൈപ്പറമ്പ്, കോലഴി, തോളൂര്‍ പഞ്ചായത്തുകള്‍. മുളങ്കുന്നത്തുകാവ്, തോളൂര്‍, വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, അവണൂര്‍ പഞ്ചായത്തുകളില്‍ വ്യക്തിബന്ധമുള്ള അനില്‍ പതിനായിരത്തിലധികം വോട്ടിന്‍െറ ഭൂരിപക്ഷം പ്രതീക്ഷിച്ചിടത്താണ് 43ല്‍ ഒതുങ്ങിയത്. കോലഴി പഞ്ചായത്തിലാണ് അനിലിന്‍െറ ഉയര്‍ന്ന ഭൂരിപക്ഷം -1,015. ഇവിടെ 9,086 വോട്ട് അനില്‍ നേടിയപ്പോള്‍ ഇടതു സ്ഥാനാര്‍ഥി മേരി തോമസിന് 8,071 വോട്ടാണ് കിട്ടിയത്. അനിലിന്‍െറ തട്ടകം കൂടിയായ അടാട്ട് പഞ്ചായത്തില്‍ ലഭിച്ചത് 1,854 വോട്ടിന്‍െറ ഭൂരിപക്ഷം. 8,971 വോട്ട് അനില്‍ നേടിയപ്പോള്‍ 7,117 വോട്ടാണ് മേരി തോമസ് പിടിച്ചത്. ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിലാക്കിയ വോട്ട് യന്ത്ര തകരാര്‍ സംഭവിച്ച കൈപ്പറമ്പ് പഞ്ചായത്തില്‍ 406 വോട്ടാണ് അനിലിന്‍െറ ഭൂരിപക്ഷം. അനിലിന് ഇവിടെ 8,224 വോട്ടും മേരി തോമസിന് 7,818 വോട്ടും ലഭിച്ചു. തോളൂര്‍ പഞ്ചായത്തില്‍ 707 വോട്ടാണ് അനിലിന്‍െറ ഭൂരിപക്ഷം. ഇവിടെ അനിലിന് 5,364 വോട്ടാണ് കിട്ടിയത്. മേരി തോമസിന് 4,657 വോട്ട് ലഭിച്ചു. ഇടതുമുന്നണി നഗരസഭാ ഭരണം കൈയാളുന്ന വടക്കാഞ്ചേരി നഗരസഭയില്‍ 279 വോട്ടിന്‍െറ ഭൂരിപക്ഷം മാത്രമേ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടുള്ളൂ. ഇവിടെ 8,111 വോട്ട് മേരി തോമസിനും 7,770 വോട്ട് അനില്‍ അക്കരക്കും ലഭിച്ചു. 1,067 വോട്ടിന്‍െറ ഭൂരിപക്ഷം മേരി തോമസിന് സമ്മാനിച്ച മുണ്ടത്തിക്കോട് പഞ്ചായത്തില്‍ 8,118 വോട്ട് അവര്‍ ആകെ നേടി. ഇവിടെ അനിലിന് 7,051 വോട്ടുണ്ട്. സ്വന്തം പ്രദേശമായ തെക്കുംകര പഞ്ചായത്തില്‍ മേരി തോമസിന്‍െറ ഭൂരിപക്ഷം 962 വോട്ടാണ്. 8,685 വോട്ടാണ് ഇവിടെ മേരി തോമസിന് ലഭിച്ചത്. 7,705 വോട്ട് അനില്‍ നേടി. മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ മേരി തോമസിന് 953 വോട്ടിന്‍െറ ഭൂരിപക്ഷമുണ്ട്. അവര്‍ക്ക് 5,922 വോട്ടും അനില്‍ അക്കരക്ക് 4,969 വോട്ടുമാണ് ഇവിടെ കിട്ടിയത്. അവണൂര്‍ പഞ്ചായത്ത് മേരി തോമസിനൊപ്പം നിന്നു. 566 വോട്ടിന്‍െറ ഭൂരിപക്ഷത്തോടെ ആകെ 6,129 വോട്ട് അവര്‍ നേടി. അനില്‍ അക്കരക്ക് ഇവിടെ കിട്ടിയത് 5,563 വോട്ടാണ്. മുണ്ടത്തിക്കോട്- 3150, വടക്കാഞ്ചേരി- 4010, തെക്കുംകര- 3476, മുളങ്കുന്നത്തുകാവ്- 1857, അവണൂര്‍- 2728, കൈപ്പറമ്പ്- 3228, തോളൂര്‍- 1528, അടാട്ട്- 3224, കോലഴി- 3019 എന്നിങ്ങനെയാണ് ബി.ജെ.പിയുടെ വോട്ടുനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.