നിശബ്ദം വോട്ടുറപ്പിച്ചു

കൊടുങ്ങല്ലൂര്‍ / മാള: കൊട്ടിക്കലാശത്തിന്‍െറ ആവേശത്തില്‍ നിശ്ശബ്ദ പ്രചാരണത്തില്‍ മുങ്ങി സ്ഥാനാര്‍ഥികള്‍. മാള, കൊടുങ്ങല്ലൂര്‍, വാടാനപ്പള്ളി, ഇരിങ്ങാലക്കുട തുടങ്ങിയ മേഖലകളിലാണ് സ്ഥാനാര്‍ഥികളും അനുയായികളും ആരവങ്ങളില്ലാതെ നിശ്ശബ്ദ പ്രചാരണം നടത്തിയത്. •കൊടുങ്ങല്ലൂര്‍ മേഖലയില്‍ നിശ്ശബ്ദ പ്രചാരണം രാത്രി വൈകിയും തുടര്‍ന്നു. മുന്നണി പ്രര്‍ത്തകര്‍ ആവേശത്തോടെ വോട്ടര്‍മാരെ തേടിയിറങ്ങി. കയ്പ്പമംഗലം നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി. ടൈസണ്‍ സ്വന്തം നാട്ടില്‍ നിന്ന് തന്നെയാണ് പ്രചാരണം തുടങ്ങിയത്. ടൈസണ് വേണ്ടി മതിലകം പടിഞ്ഞാറ് ഭാഗത്ത് കുട്ടികള്‍ നടത്തിയ പരിപാടി ശ്രദ്ധേയമായി. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ടി. മുഹമ്മദ് നഹാസ് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും ഓരോ മണിക്കൂര്‍ വീതം വോട്ടുതേടി. ഒപ്പം പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി ഉണ്ണികൃഷ്ണന്‍ തഷ്ണാത്തും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കെ.കെ. ഷാജഹാനും വോട്ടര്‍മാര്‍ക്കിടയില്‍ നിറഞ്ഞുനിന്നു. കൊടുങ്ങല്ലൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി. ധനപാലന്‍ പുല്ലൂറ്റ് എന്‍.എസ്.എസ് കുടുംബസംഗമത്തില്‍ പങ്കെടുത്തു. ശൃംഗപുരത്ത് ഗൗഡ സാരസ്വത വിഭാഗത്തിനിടയിലും എത്തി. രാവിലെ മണ്ഡലത്തിന്‍െറ കിഴക്കന്‍ മേഖലയിലായിരുന്ന അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ വൈകീട്ടോടെ ലോകമലേശ്വരത്തത്തെി. സഹപ്രവര്‍ത്തകര്‍ക്കൊപ്പം അവസാനഘട്ട വോട്ടുറപ്പിക്കല്‍ നടത്തി. പ്രവര്‍ത്തകരുടെ സ്ക്വാഡ് പ്രവര്‍ത്തനം രാവിലെ മുതല്‍ നടന്നു. ബി.ഡി.ജെ.എസിലെ സംഗീത വിശ്വനാഥന്‍ ഒരിക്കല്‍ കൂടി മണ്ഡലം ചുറ്റി വോട്ട് തേടി. കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തിലെയും കയ്പ്പമംഗലം മണ്ഡലത്തിലെയും വോട്ടിങ് സാമഗ്രികള്‍ പുല്ലൂറ്റ് കെ.കെ.ടി.എം ഗവ. കോളജില്‍ നിന്ന് വിതരണം ചെയ്തു. •വെള്ളാങ്ങല്ലൂര്‍, പുത്തന്‍ചിറ, മാള, അന്നമനട, കുഴൂര്‍, പൊയ്യ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികള്‍ മിന്നല്‍ പര്യടനം നടത്തി. കൃത്യമായ ആസൂത്രണം നടത്തിയാണ് യു.ഡി.എഫും എല്‍.ഡി.എഫും കുറിക്ക് കൊള്ളുന്ന ജനസമ്പര്‍ക്കം നടത്തിയത്. കെ.പി. ധനപാലന്‍ കുഴൂരില്‍ നിന്നും വി.എസ്. സുനില്‍കുമാര്‍ വെള്ളാങ്ങല്ലൂരില്‍ നിന്നും തുടക്കം കുറിച്ചു. രാത്രി വൈകിയും സ്ഥാനാര്‍ഥികള്‍ ഫോണിലൂടെയും വോട്ട് ചോദിച്ചു. •വാടാനപ്പള്ളി: തീരദേശത്ത് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ വിവിധ മുന്നണി പ്രവര്‍ത്തകര്‍ ചിഹ്നമുള്ള ബാഡ്ജും നോട്ടീസുകളും നല്‍കിയാണ് അവസാനഘട്ട പ്രചാരണം കൊഴുപ്പിച്ചത്. പ്രവര്‍ത്തകര്‍ കൂട്ടമായി നടന്നാണ് വോട്ട് ഉറപ്പിച്ചത്. പരമാവധി വോട്ടുകള്‍ കൈക്കലാക്കുക എന്നതായിരുന്നു നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ലക്ഷ്യം. എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ക്ക് പുറമെ എസ്.ഡി.പി.ഐ, പി.ഡി.പി പാര്‍ട്ടി പ്രവര്‍ത്തകരും നിശ്ശബ്ദ പ്രചാരണത്തില്‍ സജീവമായിരുന്നു. രാത്രി ബൂത്ത് അലങ്കരിക്കുന്നതിലും പ്രവര്‍ത്തകര്‍ മുഴുകി. •ഇരിങ്ങാലക്കുട: രാവിലെ തന്നെ സ്ഥാനാര്‍ഥികള്‍ ആരവങ്ങളും പാര്‍ട്ടിപ്പടകളും ഇല്ലാതെ മണ്ഡലത്തിന്‍െറ മുക്കിലും മൂലയിലും എത്തി. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അഡ്വ. തോമസ് ഉണ്ണിയാടന്‍ ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ കുര്‍ബാനക്കുശേഷമായിരുന്നു മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചത്. നേരില്‍ കാണാതിരുന്ന പ്രാധാന വ്യക്തികളെ കാണുന്നതിനും വോട്ടഭ്യര്‍ഥന നടത്തുന്നതിനും വേണ്ടിയാണ് ചെലവഴിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം പതിവുപോലെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പ്രഭാത ദര്‍ശനം നടത്തിയാണ് നിശ്ശബ്ദ പ്രചാരണത്തിന് ഇറങ്ങിയത്. നിയോജക മണ്ഡലത്തിലെ എസ്.എന്‍.ഡി.പി ശാഖായോഗം ഭാരവാഹികളെയും വനിതാ സംഘം പ്രവര്‍ത്തകരെയും നേരില്‍ കണ്ടു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രഫ. കെ.കെ. അരുണന്‍ രാവിലെ തന്നെ രംഗത്തുണ്ടായിരുന്നു. ഏറെ സന്തോഷവാനായി കാണപ്പെട്ട അരുണന്‍ എല്‍.ഡി.എഫ് നേതാക്കളോടൊപ്പം വിവിധ പഞ്ചായത്തുകളില്‍ എത്തുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവസാനവട്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. മുന്‍കാല നേതാക്കളെ കാണാനും അദ്ദേഹം സമയം കണ്ടത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.