തൃശൂര്‍: കരുത്തും ആവേശവും കൈകോര്‍ത്ത കൂറ്റന്‍ റാലിയും പുലിവേഷക്കാരും കാവടിയാട്ടവുമായി ഉത്സവാന്തരീക്ഷത്തില്‍ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. ജില്ലയില്‍ ചിലയിടങ്ങളില്‍ കൊട്ടിക്കലാശം സംഘര്‍ഷത്തിലത്തെി. കൊടുങ്ങല്ലൂരില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ നഗരസഭാ ചെയര്‍മാന്‍ സി.പി.ഐയുടെ വിപിന ചന്ദ്രനും ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. വടക്കാഞ്ചേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അനില്‍ അക്കരക്കുനേരെ ചെരിപ്പെറിഞ്ഞു. തൃശൂരില്‍ കൊട്ടിക്കലാശം കാണാന്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലും ഉണ്ടായിരുന്നു. മന്ത്രിക്ക് സുരക്ഷയൊരുക്കി കേന്ദ്രസേനയും. തൃശൂര്‍ മണ്ഡലത്തില്‍ മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം കോര്‍പറേഷന്‍ പരിസരത്തായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കേന്ദ്രസേനയും വന്‍ പൊലീസ് സാന്നിധ്യവും ഉണ്ടായി. വൈകീട്ട് അഞ്ചോടെ സ്വരാജ് റൗണ്ടിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായി മുന്നണികള്‍ പ്രകടനം തുടങ്ങി. സമാപന കേന്ദ്രത്തില്‍ ആദ്യമത്തെിയത് ഇടത് സ്ഥാനാര്‍ഥി അഡ്വ. വി.എസ്. സുനില്‍കുമാറിന്‍െറ റാലിയാണ്. അഞ്ച് അനൗണ്‍സ്മെന്‍റ് വാഹനങ്ങളില്‍നിന്നുയര്‍ന്ന വോട്ടഭ്യര്‍ഥനയും പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളിയും വാദ്യമേളങ്ങളുടെ കലമ്പലും അന്തരീക്ഷം പൂര സമാനമാക്കി. കൂറ്റന്‍ പതാകകളും കട്ടൗട്ടുകളും അരിവാളും നെല്‍കതിരും ആലേഖനം ചെയ്ത പതാകകളും വിശറികളും കാവടികളും പട്ടുകുടകളും റാലിക്ക് കൊഴുപ്പേറ്റി. പ്രകടനത്തിന്‍െറ ആദ്യനിരയില്‍ എല്‍.ഡി.എഫ് നേതാക്കളടക്കമുള്ളവര്‍. മധ്യനിരയില്‍ തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ഥി സുനില്‍കുമാറും സി.എന്‍. ജയദേവന്‍ എം.പി, മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്‍, മേയര്‍ അജിത ജയരാജന്‍, മഹിളാ അസോസിയേഷന്‍ നേതാവ് പ്രഫ. ആര്‍. ബിന്ദു, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് എന്നിവരും. വാഹനത്തിന് മുകളിലും രാജാവിന്‍െറ പ്രതിമക്ക് മുകളിലും കയറിയ പ്രവര്‍ത്തകര്‍ പതാകകള്‍ ഉയര്‍ത്തി വീശിക്കൊണ്ടിരുന്നു. 5.37ഓടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാലിന്‍െറ റാലിയത്തെിയത്. അനൗണ്‍സ്മെന്‍റ് വാഹനങ്ങളും പിന്നാലെ സ്ത്രീകളടക്കം പ്രവര്‍ത്തകരും അണിനിരന്നു. ലോക ഭൂപടത്തില്‍ തൃശൂരിന്‍െറ ബ്രാന്‍ഡ് ആയ പുലികളും ബാന്‍ഡ് വാദ്യവും ശിങ്കാരിമേളവും നാടന്‍ നൃത്തവുമൊക്കെ റാലിയില്‍ ഇടംപിടിച്ചു. വനിതാ പ്രവര്‍ത്തകര്‍ക്ക് പിന്നിലായി തുറന്ന വാഹനത്തിലാണ് സ്ഥാനാര്‍ഥി എത്തിയത്. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എയും ഒപ്പമുണ്ടായിരുന്നു. രണ്ട് പ്രകടനങ്ങളും കോര്‍പറേഷന് മുന്നിലത്തെിയതോടെ പൊലീസ് നന്നേ പണിപ്പെട്ടു. 5.45ഓടെ ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. ബി. ഗോപാലകൃഷ്ണന്‍െറ റാലിയത്തെി. ഹരിത-കാവി ബലൂണുകളും ബി.ജെ.പി, ബി.ഡി.ജെ.എസ് പതാകകളുമായി സ്ത്രീകളടക്കം പ്രവര്‍ത്തകര്‍ അണിനിരന്നു. പട്ടുകുടയും കാവടിക്കൂട്ടങ്ങളും വാദ്യമേളങ്ങളും അകമ്പടിയായി. തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ഥി അഡ്വ. ബി. ഗോപാലകൃഷ്ണനൊപ്പമാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ എത്തിയത്. പാര്‍ട്ടി പതാക ഉയരത്തില്‍ വീശിയും ഗോപാലകൃഷ്ണന്‍െറ കൈപിടിച്ച് ഉയര്‍ത്തിയും അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. ബി.ജെ.പി നേതാക്കളായ സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, ഷാജന്‍ ദേവസ്വംപറമ്പില്‍ തുടങ്ങിയവരും വാഹനത്തിലുണ്ടായിരുന്നു. മുദ്രാവാക്യം മുഴക്കിയും ആവേശം പങ്കിട്ടും കേന്ദ്രമന്ത്രി പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു. പരസ്യ പ്രചാരണം അവസാനിക്കുന്ന സമയത്തുതന്നെ മണ്ഡലത്തിന് പുറത്തുനിന്നുള്ളവര്‍ പോകണമെന്നതിനാല്‍ സമാപനത്തിന് അഞ്ച് മിനിറ്റ് മുമ്പ് കേന്ദ്രമന്ത്രി യാത്ര പറഞ്ഞു. കലാശം കാണാന്‍ സ്വരാജ് റൗണ്ടിലെയും കോര്‍പറേഷന്‍ പരിസരത്തെയും കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിരവധിപേര്‍ തിങ്ങിക്കൂടി. പ്രചാരണത്തിന്‍െറ അവസാന നാളില്‍ സ്ഥാനാര്‍ഥികളെല്ലാവരും റോഡ് ഷോയിലായിരുന്നു. രാവിലെ ആറോടെ തന്നെ തുറന്ന വാഹനത്തില്‍ ഇരുചക്ര വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ മണ്ഡലങ്ങളുടെ മുക്കിലും മൂലയിലും സ്ഥാനാര്‍ഥികള്‍ ഓടിയത്തെി. ചാവക്കാട്, കുന്നംകുളം, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ കൊട്ടിക്കലാശം ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.