മാള: പൂപ്പത്തിയില്‍ ഇരുമ്പ് വ്യാപാരിയെ കബളിപ്പിച്ച് കവര്‍ച്ച. 20,000 രൂപ നഷ്ടപ്പെട്ടു. കുന്നത്തേരി അബ്ദുവിന്‍െറ ഷോപ്പിലാണ് കവര്‍ച്ചനടന്നത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയത്തെിയ 28 വയസ്സ് തോന്നിക്കുന്നയാളാണ് കവര്‍ച്ച നടത്തിയത്. ആവശ്യമുള്ള വസ്തുക്കളുടെ ലിസ്റ്റ് കൊടുത്ത ഇയാള്‍ ഉടമ സാധനങ്ങള്‍ എടുക്കുന്നതിനിടെ 500 രൂപക്ക് ചില്ലറയും ആവശ്യപ്പെട്ടു. പണം സൂക്ഷിക്കുന്ന വലിപ്പ് തുറന്ന് ചില്ലറ നല്‍കി. വീണ്ടും സാധനങ്ങള്‍ എടുത്തുകൊണ്ടിരിക്കെയാണ് വലിപ്പില്‍നിന്ന് പണം കവര്‍ന്ന് ഇയാള്‍ മുങ്ങിയത്. തുടര്‍ന്നാണ് പണം നഷ്ടപ്പെട്ട വിവരം കടയുടമ അറിഞ്ഞത്. മാളയില്‍ സമാനരീതിയില്‍ നിരവധി മോഷണങ്ങളാണ് ഇടക്കാലംകൊണ്ട് നടന്നത്. 2015ല്‍ മാള മസ്ജിദ് റോഡിലെ വളം വില്‍പനക്കടയില്‍നിന്ന് 12,000 കവര്‍ന്നു. കഴിഞ്ഞ ഒക്ടോബറില്‍ മെയിന്‍ റോഡിലെ ബേക്കറിയില്‍നിന്ന് 6,000 രൂപ സമാന രീതിയില്‍ കവര്‍ന്നു. ഡിസംബറില്‍ മാള ജങ്ഷനിലെ സി.കെ. ഇസ്മായിലിന്‍െറ പലചരക്ക് കടയില്‍നിന്ന് 5,000 രൂപയും പൊലീസ് സ്റ്റേഷന് മുന്നിലെ ചായക്കടക്കാരനെ പറ്റിച്ച് 6,500 രൂപയും ജനുവരിയില്‍ അഷ്ടമിച്ചിറയിലെ ക്ഷേത്രത്തിന് സമീപമത്തെ പലചരക്ക് വ്യാപാരിയെ കബളിപ്പിച്ച് 10,000വും കവര്‍ന്നിരുന്നു. സമാനരീതിയിലുള്ള കവര്‍ച്ചകള്‍ ആവര്‍ത്തിച്ചിട്ടും പൊലീസിന് ഇതുവരെ ഒരുതുമ്പും കിട്ടിയിട്ടില്ല. പ്രതിയുടെ രേഖാചിത്രം തയാറാക്കിയതായി അറിയിച്ച പൊലീസ് ഇത് മാധ്യമങ്ങള്‍ക്ക് നല്‍കിയില്ല. ഇതിനിടെയാണ് വീണ്ടും മോഷണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.