ചാലക്കുടി: നഗരസഭ ടൗണ്‍ഹാള്‍ കെട്ടിടത്തോട് ചേര്‍ന്ന് എല്‍ ആകൃതിയില്‍ വ്യാപാര സമുച്ചയം നിര്‍മിക്കാന്‍ നഗരസഭ ആലോചന. ഇതിന്‍െറ എസ്റ്റിമേറ്റ് നടപടികള്‍ ആരംഭിച്ചു. എന്നാല്‍, ഷോപ്പിങ് കോംപ്ളക്സ് നിര്‍മാണത്തിന്‍െറ കാര്യം നഗരസഭ കൗണ്‍സിലില്‍ തീരുമാനിച്ചിട്ടില്ല. കൗണ്‍സില്‍ തീരുമാനം വൈകാതെ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ടൗണ്‍ഹാളിന്‍െറ അവശേഷിക്കുന്ന നിര്‍മാണജോലികള്‍ രണ്ടാഴ്ചക്കുള്ളില്‍ പുനരാരംഭിക്കും. കോഴിക്കോട്ടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് എന്ന സഹകരണസംഘവുമായി ഇതിന് ധാരണയിലത്തെി. ഏതാനും മാസങ്ങള്‍ക്കകം എല്ലാ പണികളും പൂര്‍ത്തിയാക്കും. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നിര്‍മാണം ആരംഭിച്ച ചാലക്കുടി ടൗണ്‍ഹാള്‍ പണിപൂര്‍ത്തിയാകാതെ കിടക്കുകയാണ്. 50 ശതമാനം പണി ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. നഗരസഭയിലെ ജനങ്ങളുടെ ചിരകാലസ്വപ്നമാണ് ടൗണ്‍ഹാള്‍ കെട്ടിടം. കഴിഞ്ഞ നഗരസഭ കൗണ്‍സില്‍ 2013 സെപ്റ്റംബര്‍ 22നാണ് ടൗണ്‍ഹാള്‍ നിര്‍മാണം ആരംഭിച്ചത്. അഞ്ച് കോടിയാണ് ഇതിന്‍െറ നിര്‍മാണച്ചെലവായി കണക്കാക്കിയത്. നിര്‍മാണം പൂര്‍ത്തിയാക്കാതെ കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് തിടുക്കപ്പെട്ട് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. അതിന് ശേഷം നിര്‍മാണം നിലച്ചു. ഭരണ സമിതി മാറിയതോടെ നിര്‍മാണം സംബന്ധിച്ച് അനിശ്ചിതത്വമായി. ആദ്യം നിര്‍മാണം ഏറ്റെടുത്ത കരാറുകാരന്‍ പണിയില്‍നിന്ന് പിന്മാറിയതോടെ കോഴിക്കോട്ടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് എന്ന സഹകരണസംഘമാണ് നിര്‍മാണം ഏറ്റെടുത്തത്. 40,000 ചതുരശ്ര അടിയാണ് ടൗണ്‍ ഹാളിന്‍െറ വിസ്തീര്‍ണം. ചാലക്കുടി നഗരസഭ ഹൈടെക് പാര്‍ക്കിന്‍െറ നിര്‍മാണവും ഇവരെ ഏല്‍പിക്കാന്‍ നഗരസഭ ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.