ചാവക്കാട്: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ശനിയാഴ്ച അവസാനിക്കാനിരിക്കെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഗുരുവായൂര്‍ മണ്ഡലം ആരെ പിന്തുണക്കുമെന്ന കാര്യത്തില്‍ മുന്നണികള്‍ ആശങ്കയില്‍. പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ ഗുരുവായൂര്‍ മണ്ഡലത്തിലെ മൂന്ന് മുന്നണികളും പ്രചാരണരംഗത്തെ അവസാന അടവുകളും പുറത്തെടുത്താണ് വെള്ളിയാഴ്ച കളത്തിലിറങ്ങിയത്. മണ്ഡലത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രചാരണജാഥകളും പൊതുയോഗങ്ങളുമായി ഇടത്-വലത് മുന്നണി നേതാക്കളും പ്രവര്‍ത്തകരും ഒന്നിച്ചപ്പോള്‍ ബി.ജെ.പി ചാവക്കാട് നഗരം കൈയിലൊതുക്കിയാണ് പരസ്യപ്രചാരണത്തിന്‍െറ അവസാനസന്ധ്യക്ക് വേദിയൊരുക്കിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി. അബ്ദുല്‍ ഖാദര്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ പതിവുപോലെ തനിച്ചുള്ള യാത്രയിലായിരുന്നു. പുന്നയൂര്‍, പുന്നയൂര്‍ക്കുളം മേഖലയിലായിരുന്നു അദ്ദേഹം. ഉച്ചക്കുശേഷം ഇടതുമുന്നണി വ്യാഴാഴ്ച ആരംഭിച്ച തീരദേശ പ്രചാരണ ജാഥയുടെ തുടര്‍ച്ച ബ്ളാങ്ങാട് ബീച്ചില്‍നിന്ന് ആരംഭിച്ചപ്പോള്‍ അബ്ദുല്‍ ഖാദര്‍ അതില്‍ പങ്കാളിയായി. യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. പി.എം. സാദിഖലി വെള്ളിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെ ചാവക്കാട് നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലും കടകളിലും കയറി വോട്ട് തേടി. വൈകീട്ട് ഗുരുവായൂര്‍ നഗരത്തിലും കടപ്പുറത്തും അകലാട് മന്ദലാംകുന്നിലും പ്രചാരണറാലിയും പൊതുയോഗങ്ങളും സംഘടിപ്പിച്ചാണ് യു.ഡി.എഫ് പരസ്യപ്രചാരണത്തിന്‍െറ അവസാന സായാഹ്നം ചെലവിട്ടത്. ഇതിനിടെ എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണി സ്ഥാനാര്‍ഥികള്‍ക്കായി ഓട്ടോറാലികളും നടന്നു. ഒപ്പം ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനങ്ങളും വോട്ട് തേടിയുള്ള ശബ്ദവും ഗാനങ്ങളുമായി നാടുനീളെ പരക്കംപാഞ്ഞു. നഗരത്തില്‍ പതിവില്ലാത്ത വേഷത്തില്‍ ആയുധധാരികളായ കേന്ദ്രസേന നിലയുറപ്പിച്ചതും ജനങ്ങളെ അദ്ഭുതപ്പെടുത്തി. പരസ്യപ്രചാരണത്തിന്‍െറ സമാപന ദിനമായ ശനിയാഴ്ച ചാവക്കാട് നഗരത്തില്‍ പതിവ് കൊട്ടിക്കലാശം ഇത്തവണയില്ലാത്തതാണ് പ്രചാരണ രംഗം കൊഴുപ്പിക്കാന്‍ വെള്ളിയാഴ്ച വൈകീട്ടുതന്നെ തെരഞ്ഞെടുക്കാന്‍ മുന്നണികളെയും പാര്‍ട്ടികളെയും പ്രേരിപ്പിച്ചത്. മണ്ഡലത്തില്‍ പുതുതായി ചേര്‍ത്തത് 20,000ത്തോളം വോട്ടുകളാണ്. ഈ കണക്ക് ആര്‍ക്ക് അനുകൂലമാകുമെന്നത് മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്. ഒപ്പം എന്‍.ഡി.എക്ക് കിട്ടുന്ന വോട്ടും ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി നേടുന്ന വോട്ടുകളും ചര്‍ച്ചയാകുകയാണ്. നിയോജകമണ്ഡലത്തിലെ ഐക്യത്തോടെയുള്ള ചിട്ടയായ പ്രവര്‍ത്തനം യു.ഡി.എഫ് ക്യാമ്പിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. പുതുമുഖങ്ങള്‍മാത്രമല്ല, നിഷ്പക്ഷ വോട്ടുകളും ഇക്കുറി പി.എം. സാദിഖലിക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. എന്നാല്‍, മുന്നണിക്ക് ലഭിക്കുന്ന വോട്ടിനൊപ്പം കെ.വി. അബ്ദുല്‍ ഖാദറിന് സുഹൃത്തുക്കളും പരിചയക്കാരും നല്‍കുന്ന വോട്ട് വിജയഘടകമാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ് നേതാക്കള്‍. അതേസമയം, അടിയൊഴുക്ക് കൃത്യമായി അറിയാനാവാത്തത് ഇരു മുന്നണികളെയും കുഴക്കുന്നുണ്ട്. സൈക്കിള്‍ യാത്രയും കൂട്ടയോട്ടവും ചിത്രംവരയുമൊക്കെയായി പ്രചാരണത്തിന്‍െറ പുതിയ വഴികളിലത്തെിയ ഗുരുവായൂര്‍ മണ്ഡലം ആരെ പിന്തുണക്കുമെന്നറിയാന്‍ 19ന് തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരുന്നേ മതിയാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.