ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ

കുന്നംകുളം: ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. ഇവരെ കേന്ദ്രീകരിച്ച് വില്‍പനനടത്തുന്ന സംഘം സജീവമാകുന്നതായാണ് എക്സൈസ് അധികൃതരുടെ സൂചന. നിര്‍മാണ പ്രവൃത്തികള്‍ക്കായി ഇതരസംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്നതിലും അവരുടെ ക്യാമ്പുകളും ഉടമകള്‍ ശ്രദ്ധിക്കണമെന്ന് തൃശൂര്‍ എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ എന്‍.എസ്. സലീംകുമാര്‍ അറിയിച്ചു. പെരുമ്പിലാവില്‍ 300 ഗ്രാം കഞ്ചാവുമായി അസം സ്വദേശിയെ എക്സൈസ് പിടികൂടി. പെരുമ്പിലാവില്‍ നിര്‍മാണപ്രവൃത്തികള്‍ക്കത്തെിയ അസം നോയിഡ സ്വദേശി നൂറുല്‍ ഇസ്ലാം (23) ആണ് തൃശൂര്‍ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് രണ്ടാഴ്ചക്കുള്ളില്‍ മൂന്നാമത്തെ കഞ്ചാവു കേസാണ് കുന്നംകുളം പരിസരത്തുനിന്നും പിടികൂടുന്നത്. പ്രിവന്‍റിവ് ഓഫിസര്‍ ടി.ഡി. രഞ്ജിത്ത്, എം.കെ. ബിനു, സി.കെ. ദേവദാസ്, ഷാജി, ടി.ആര്‍. സുനില്‍, ബിനോയ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.