കുന്നംകുളം: കനത്ത കാറ്റും മഴയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരിച്ചടിയായി. കുന്നംകുള ടൗണിലും പരിസരത്തും സ്ഥാപിച്ച ഭൂരിപക്ഷം കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ ഉള്‍പ്പെടെ നിലംപൊത്തി. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയുണ്ടായ കനത്ത മഴയും കാറ്റുമാണ് പ്രചാരണ സാധനസാമഗ്രികള്‍ നശിപ്പിച്ചത്. നഗരത്തില്‍ വിവിധ കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ വീണു. ഇടതും വലതും ബി.ജെ.പി മുന്നണികളുടെ ബോര്‍ഡുകളാണ് പൂര്‍ണമായും തകര്‍ന്നത്. കാറ്റ് ശക്തമായതോടെ നഗരത്തിലെ കടകള്‍ വേഗത്തില്‍ അടച്ചു. ബേര്‍ഡുകള്‍ ഓരോന്നായി വീണു തുടങ്ങിയതോടെ ജോലി കഴിഞ്ഞ് വീടുകളിലേക്കും മറ്റും പോയിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഓടി രക്ഷപ്പെടുകയായിരുന്നു. ബോര്‍ഡുകള്‍ തകര്‍ന്നുവീണ് റോഡരികില്‍ നിര്‍ത്തിവെച്ചിരുന്ന ബൈക്കുകള്‍ക്ക് കേടുപാട് സംഭവിച്ചു. അക്കിക്കാവ് -പന്നിത്തടം റോഡിലും വെള്ളറക്കാട് പഞ്ചായത്ത് ഓഫിസിന് സമീപവും മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളറക്കാട് റോഡരികിലെ കൂറ്റന്‍ മരമാണ് റോഡിലേക്ക് കടപുഴകി വീണത്. കുന്നംകുളം -വടക്കാഞ്ചേരി റോഡില്‍ ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. ചൊവ്വന്നൂര്‍ കല്ലഴികുന്ന് ക്ഷേത്രത്തിലെ ആല്‍മരത്തിന്‍െറ കൊമ്പ് ഒടിഞ്ഞുവീണു. വിവരമറിഞ്ഞ് കുന്നംകുളം ഫയര്‍ഫോഴ്സ് സ്ഥലത്തത്തെി മരം മുറിച്ചുമാറ്റി ഗതാഗതം മണിക്കൂറിനുശേഷം പുന$സ്ഥാപിച്ചു. പാവറട്ടി: മഴയില്‍ തെങ്ങുവീണ് രണ്ടു വീടുകള്‍ക്ക് നാശം. ഓട് തലയില്‍വീണ് ഒരാള്‍ക്ക് പരിക്കേറ്റു. വെണ്‍മേനാട് ചിക്കുബസാര്‍ മൂക്കോല ക്ഷേത്രത്തിന് സമീപം മോഹന്‍ദാസ്, പണിക്ക വീട്ടില്‍ വേണു എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഓട് തലയില്‍വീണ് മോഹന്‍ദാസിന്‍െറ ഭാര്യ ഗീതക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയുണ്ടായ ശക്തമായ മഴയിലാണ് സംഭവം. ഗുരുവായൂര്‍: വേനല്‍മഴയിലും കാറ്റിലും ഗുരുവായൂരില്‍ മരങ്ങള്‍ വീണു. ചൂല്‍പ്പുറത്ത് റോഡരികിലെ മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടി. ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. ഫയര്‍ഫോഴ്സ് എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുന$സ്ഥാപിച്ചത്. അരിയന്നൂര്‍ ശ്രീകൃഷ്ണ കോളജിന് മുന്നിലെ മരം കടപുഴകി വീണു. മഴയെ തുടര്‍ന്ന് വൈദ്യുതി നിലച്ചപ്പോള്‍ മമ്മിയൂരിലെ സപ്തവര്‍ണ ലോഡ്ജില്‍ സെക്യൂരിറ്റി ജീവനകാരന്‍ ലിഫ്റ്റില്‍ കുടുങ്ങി. ഫയര്‍ഫോഴ്സ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.