ജിഷമാരെ സൃഷ്ടിക്കുന്നത് ഇടതും വലതും നിര്‍മിച്ച അനീതി വ്യവസ്ഥ –ശ്രീജ നെയ്യാറ്റിന്‍കര

പെരിഞ്ഞനം: ദലിതുകള്‍ക്കും ദരിദ്രവിഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ട ഇടത്, വലത് കക്ഷികളുടെ നയങ്ങളാണ് ജിഷയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര. പാര്‍ട്ടിയുടെ കയ്പമംഗലം മണ്ഡലം തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 24,000ത്തോളം വരുന്ന ദലിത് കോളനികളില്‍ ആയിരക്കണക്കിന് ജിഷമാര്‍ ജീവിക്കുന്നു. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മാറിമാറി ഭരിച്ച ഇടതു-വലതു കക്ഷികള്‍ പരാജയപ്പെട്ടു. ഭൂമിപ്രശ്നവും വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ അസമത്വങ്ങളും കാര്‍ഷികരംഗത്തെ പ്രതിസന്ധിയുമടക്കം കേരളത്തിന്‍െറ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ പരാജയപ്പെട്ടു. നേരിന്‍െറ രാഷ്ട്രീയമാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നത്. ഗാന്ധിജിയുടെ സ്വപ്നമായ ക്ഷേമരാഷ്ട്രമാണ് അതിന്‍െറ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്‍റ് കെ.എം. സഈദ് അധ്യക്ഷത വഹിച്ചു. സി.കെ. ബീരാവു വാളൂര്‍, സേവ്യര്‍ മാളിയേക്കല്‍, കെ.കെ. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞി വൈപ്പിപ്പാടത്ത് സ്വാഗതവും ഇ.എസ്. അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പ് റാലിക്ക് കെ.എസ്. നിസാര്‍, അബ്ദുല്‍ റഷീദ് പുന്നക്കബസാര്‍, ജമാല്‍ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.