ചളിയുമായത്തെിയ ലോറികള്‍ പിടിയില്‍

കൊടുങ്ങല്ലൂര്‍: എസ്.എന്‍ പുരം ആമണ്ടൂരില്‍ ചളിയുമായത്തെിയ ലോറികളില്‍ അഞ്ചെണ്ണം മതിലകം പൊലീസ് പിടികൂടി. എസ്.എന്‍ പുരം പടിഞ്ഞാറ് ഭാഗത്ത് തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തുന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കെ.എല്‍.ഡി.സി പേപ്പര്‍ പതിച്ച ലോറികള്‍ നിരനിരയായി വരാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാരില്‍ ചിലര്‍ പരാതിപ്പെടാന്‍ തുടങ്ങിയത്. മതിലകം എസ്.ഐയും സംഘവും സ്ഥലത്തത്തെി ലോറികള്‍ പിടികൂടുകയായിരുന്നു. പാസിന്‍െറ മറവില്‍ വലിയതോതില്‍ ലോഡുകള്‍ വരുന്നതായും പരാതി ഉയര്‍ന്നിരുന്നു. അതേസമയം, കെ.എല്‍.ഡി.സിയുടെ അഷ്ടമിച്ചിറ പഴൂക്കര ചിറ നിര്‍മാണവുമായി ബന്ധപ്പെട്ട് എടുത്തുമാറ്റിയ ചളി കോണ്‍ട്രാക്ടറുടെ സ്വന്തം സ്ഥലത്ത് കൊണ്ടുവന്ന് ഇടുക മാത്രമാണ് ചെയ്തതെന്ന് പിടിയിലായവര്‍ അറിയിച്ചതായി മതിലകം പൊലീസ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.