പെരുമ്പിലാവ്: നിയമസഭ തെരഞ്ഞെടുപ്പ് സുരക്ഷക്കായി പെരുമ്പിലാവിലത്തെിയ കേന്ദ്രസേന റൂട്ട്മാര്‍ച്ച് നടത്തി. പ്രശ്നബാധിത മേഖലയായ കടവല്ലൂര്‍ പഞ്ചായത്ത് പ്രദേശത്തായിരുന്നു മാര്‍ച്ച്. കരിക്കാട് സെന്‍ററില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് പെരുമ്പിലാവ് സെന്‍ററില്‍ സമാപിച്ചു. ഇന്‍ഡോ-ടിബറ്റന്‍ ആര്‍മിയിലെ 90 പേരടങ്ങുന്ന സംഘമാണ് മാര്‍ച്ച് നടത്തിയത്. കുന്നംകുളം സി.ഐ വി.എ. കൃഷ്ണദാസിന്‍െറ നേതൃത്വത്തിലായിരുന്നു കേന്ദ്രസേനയുടെ റൂട്ട്മാര്‍ച്ച്.കുന്നംകുളം സബ്ഡിവിഷന്‍െറ കീഴില്‍ രണ്ട് ടീമുകളാണ് എത്തിയിട്ടുള്ളത്. പെരുമ്പിലാവിലും ചാവക്കാട്ടുമാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. സബ്ഡിവിഷന്‍െറ കീഴില്‍ വരുന്ന പ്രശ്നസാധ്യത ബൂത്തുകള്‍, രാഷ്ട്രീയ സംഘര്‍ഷ സ്ഥലങ്ങള്‍ എന്നിവ ശ്രദ്ധിക്കാന്‍ സേനാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരുമ്പിലാവ് അന്‍സാര്‍ സ്കൂളിലാണ് ക്യാമ്പ് ചെയ്യുന്നത്. സ്കൂള്‍ ഗ്രൗണ്ടിലും പരിശീലനം നടക്കുന്നുണ്ട്. ചാവക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി കേന്ദ്രസേന ചാവക്കാട് തീരമേഖലയില്‍ പരേഡ് നടത്തി. ചാവക്കാട് സി.ഐ എ.ജെ. ജോണ്‍സന്‍െറ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകീട്ട് നാലിന് എടക്കഴിയൂര്‍ പഞ്ചവടിയില്‍ ദേശീയപാതയിലൂടെ ആരംഭിച്ച പരേഡ് എടക്കഴിയൂര്‍, തിരുവത്ര, കോട്ടപ്പുറം, പുത്തന്‍കടപ്പുറം, ബ്ളാങ്ങാട്, കടപ്പുറം എന്നിവിടങ്ങളിലൂടെ ചാവക്കാട് നഗരത്തിലാണ് അവസാനിപ്പിച്ചത്. ഇന്‍ഡോ-ടിബറ്റന്‍ ഫോഴ്സ് ഐ.ടി.ബി.എഫിലെ 210 അംഗങ്ങളാണ് പരേഡില്‍ പങ്കെടുത്തത്. ചാവക്കാട് മണത്തല ഗവ. സ്കൂളിലാണ് ഇവര്‍ ക്യാമ്പ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.