തിരുവില്വാമല: മധ്യകേരളത്തിലെ പൂരങ്ങളുടെ കൊട്ടിക്കലാശമായ പറക്കോട്ടുകാവ് താലപ്പൊലി ഞായറാഴ്ച ആഘോഷിക്കും. മേടച്ചൂടിനെ വെല്ലുന്ന പൂരാവേശവുമായി തട്ടകത്തത്തെുന്ന പതിനായിരങ്ങള്‍ ഇന്ന് ആനച്ചന്തവും നാദവര്‍ണ വിസ്മയങ്ങളും നെഞ്ചിലേറ്റും. ഉച്ചക്ക് ഒന്നിന് കൊച്ചു പറക്കോട്ടുകാവില്‍ നിന്നും തുടങ്ങുന്ന പടിഞ്ഞാറ്റുമുറി ദേശത്തിന്‍െറ എഴുന്നള്ളിപ്പ് ദേശപ്പന്തലിലെ പഞ്ചവാദ്യത്തിന് ശേഷം മൂന്ന് മണിയോടെ താലപ്പൊലിപ്പാറയിലത്തെി കുടമാറ്റം നടത്തും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് കോലമേന്തുക. ചോറ്റാനിക്കര വിജയന്‍ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യത്തിന് ശേഷം കാവിറങ്ങും. പാമ്പാടിദേശം മന്ദം ക്ഷേത്രത്തില്‍ നിന്നാണ് എഴുന്നള്ളിപ്പാരംഭിക്കുക. പാമ്പാടി പന്തലിലത്തെി മേളത്തോടെ പുറപ്പെട്ട് 3.45ഓടെ താലപ്പൊലി പാറയിലത്തെും. തുടര്‍ന്ന് കുടമാറ്റം നടത്തും. കുട്ടന്‍കുളങ്ങര അര്‍ജുനന്‍ കോലമേന്തും. ചോറ്റാനിക്കര സുഭാഷ് നാരായണന്‍ മാരാര്‍ മേള പ്രമാണിത്വം വഹിക്കും. കുടമാറ്റത്തിന് ശേഷം കാവിറങ്ങും. കിഴക്കുമുറി ദേശം മല്ലിച്ചിറ അയ്യപ്പന്‍കാവില്‍ നിന്ന് എഴുന്നള്ളിപ്പാരംഭിച്ച് ചുങ്കം പന്തലിലത്തെി പഞ്ചവാദ്യം നടത്തും. താലപ്പൊലിപ്പാറയില്‍ 4.30ന് എത്തിയാണ് കുടമാറ്റം. മംഗലാംകുന്ന് അയ്യപ്പന്‍ തിടമ്പേറ്റും. കുനിശേരി അനിയന്‍മാരാരാണ് മേള പ്രമാണി. തുടര്‍ന്ന് കാവിറക്കം. മൂന്ന് ദേശത്തിനും ഏഴ് ആനകള്‍ വീതമുണ്ട്. എഴുന്നള്ളിപ്പുകളോടൊപ്പം കൊട്ടുംപാട്ടുമായി പൂതന്‍തിറ, വെള്ളാട്ട്, കരകാട്ടം, കാളവേലകള്‍ എന്നിവ തട്ടകം നിറഞ്ഞാട്ടും. രാത്രി എഴുന്നള്ളിപ്പ് കിഴക്കുമുറി ഒമ്പതുമണിക്ക് ചെറുതൃക്കോവില്‍ നിന്നും രാത്രി 10ന് പാമ്പാടി കുണ്ടില്‍ അയ്യപ്പന്‍കാവില്‍ നിന്നും ഒമ്പതിന് പടിഞ്ഞാറ്റുമുറി കൊച്ചുപറക്കോട്ടുകാവില്‍ നിന്നും ആരംഭിക്കും. രാത്രി മൂന്ന് ദേശക്കാരുടെയും നേതൃത്വത്തില്‍ പഞ്ചവാദ്യം . വെടിമരുന്ന് ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ എ.ഡി.എം അനുമതി നിഷേധിച്ചതിനാല്‍ താലപ്പൊലിയുടെ പ്രധാന ആകര്‍ഷണമായ വെടിക്കെട്ട് ഇത്തവണയില്ല. ക്ഷേത്രത്തിനടുത്ത് ഇടുങ്ങിയ സ്ഥലത്ത് വെടിക്കെട്ട് നടത്തുന്നതില്‍ അപകട സാധ്യതയുണ്ടെന്ന് പൊലീസും ഫയര്‍ഫോഴ്സും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കാവിന് സമീപത്തെ താമസക്കാരും വെടിക്കെട്ടിനെതിരെ കോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.